ലോക പരിസ്ഥിതി ദിനത്തില്‍ ബോധവത്കരണവുമായി അയര്‍ലണ്ട് KMCC

ജൂണ്‍ 5 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ബോധവത്കരണവുമായി അയര്‍ലണ്ട് KMCC രംഗത്ത്. മഞ്ചേരിയിലെ ജാമിഅം ഇസ്ലാമിയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂണ്‍ 6 ന് രാവിലെ 10:30 ന് നടക്കുന്ന ചടങ്ങ് അഡ്വ. എം.ഉമ്മര്‍ MLA ഉത്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ കൂട്ടായ്മ സ്‌കൂള്‍ പരിസരത്ത് തണല്‍ മരം നടല്‍, വിവിധ ഇനം മരത്തൈകളുടെ വിതരണം എന്നിവ ഇതിന്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

തണല്‍ മരങ്ങളുടെയും ഫലവൃക്ഷത്തൈകളുടെയും തുടര്‍ന്നുള്ള പരിചരണം , school NSS സുമായി സഹകരിച്ച് നടത്തുകയും തുടര്‍ന്ന് വരുന്ന വര്‍ഷങ്ങളില്‍ വിവിധ പരിപാടികളോടെ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുവാനും KMCC ഭാരവാഹി യോഗം തീരുമാനിച്ചു.

 

fawas

Share this news

Leave a Reply

%d bloggers like this: