അയര്‍ലന്‍ഡിലേക്ക് കുടിയേറാന്‍ അറിയേണ്ടതെല്ലാം-പാര്‍ട്ട് 4

സ്പൗസ് ആന്‍ഡ് ഡിപെന്‍ഡന്റ് പെര്‍മിറ്റ് സ്‌കീം

എംപ്ലോയ്‌മെന്റ് പെര്‍മിറ്റുള്ളവരുടെ പങ്കാളിക്കും ആശ്രിതര്‍ക്കും വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാവുന്നതാണ്. ലേബര്‍ മാര്‍ക്കറ്റ് നീഡ്‌സ് ടെസ്റ്റ് ഇതിന് ആവശ്യമില്ല. പങ്കാളിക്കും വിവാഹം കഴിക്കാത്ത മക്കളടക്കമുള്ള ആശ്രിതര്‍ക്കും അയര്‍ലന്‍ഡില്‍ ജോലി കണ്ടെത്താന്‍ സഹായിക്കുന്നതിനാണ് ഈ സ്‌കീം തയാറാക്കിയിട്ടുള്ളത്. എംപ്ലോയ്‌മെന്റ് പെര്‍മിറ്റുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക.

മാനദണ്ഡങ്ങള്‍

  • എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ഹോള്‍ഡര്‍ക്ക് താഴെപ്പറയുന്ന കാര്യങ്ങളുണ്ടായിരിക്കണം
  • നിയമസാധുതയുള്ള ഗ്രീന്‍ കാര്‍ഡ് പെര്‍മിറ്റ്
  • നിയമസാധുതയുള്ള 12 മാസമോ അതിലധികോ കാലത്തേക്കുള്ള വര്‍ക്ക് പെര്‍മിറ്റ്
  • 2006 ഡിസംബര്‍ 31 നു മുന്‍പ് അനുവദിച്ചിട്ടുള്ള നിയമസാധുതയുള്ള വര്‍ക്ക് ഓതറൈസേഷന്‍
  • 12 മാസമോ അതിലധികോ കാലത്തേക്കുള്ള നിയമസാധുതയുള്ള ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫര്‍ പെര്‍മിറ്റ്
  • എംപ്ലോയ്‌മെന്റ് പെര്‍മിറ്റുള്ളവര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ജോലി തുടരുന്നവരുമായിരിക്കണം.

പ്രോസസിംഗ് ഫീസ്

ഈ സ്‌കീമിന് പ്രത്യേക പ്രോസസിംഗ് ഫീസ് ഉണ്ടായിരിക്കില്ല.

ബാക്കി നാളെ വായിക്കാം…

-എജെ-

 

Share this news

Leave a Reply

%d bloggers like this: