ബര്‍ഗ്ഗ് ക്വയ് രജിസ്ട്രേഷന്‍ ഓഫീസില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ അപ്പോയ്‌മെന്റുകള്‍ മാത്രം

ഇമിഗ്രേഷന്‍ രജിസ്‌ട്രേഷന് വേണ്ടി ഡബ്ലിനിലെ ഓഫീസ് സന്ദര്‍ശിക്കുന്നതിനുള്ള അപ്പോയ്ന്‍മെന്റ്റുകള്‍ എടുക്കാന്‍ നിലവിലുണ്ടായിരുന്ന ക്യൂ & ടിക്കറ്റിങ് സംവിധാനം നിര്‍ത്തലാക്കി. ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമേ അപ്പോയ്‌മെന്റുകള്‍ എടുക്കാന്‍ സാധിക്കുകയുള്ളു. സെപ്റ്റംബര്‍ എട്ടാം തിയതിയാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം ഉദ്ഘാടനം ചെയ്തത്. ഒരു ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും ഇതിന്റെ സേവനം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തതാവുന്നതാണ്. ഡബ്ലിന്‍ പുറത്ത് അപ്പോയ്മെന്റുകള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയില്ല.

http://burghquayregistrationoffice.inis.gov.ie/ എന്ന വിലാസത്തില്‍ നിങ്ങള്‍ക്ക് അപ്പോയ്മെന്റുകള്‍ എടുക്കാവുന്നതാണ്. ഓരോ ദിവസത്തെയും ഓര ള്‍ക്ക് അപ്പോയ്മെന്റുകള്‍ എടുക്കാവുന്നതാണ്. ഓരോ ദിവസത്തെയും ഒരു മണിക്കൂര്‍ വീതമുള്ള സ്ലോട്ടുകളായാണ് തിരിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് സൗകര്യപ്രദമായ ദിവസവും സമയവും തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഇ – മെയിലിലൂടെ സ്ഥിരീകരണം ലഭിക്കും. ഇതിന്റെ ഒരു പകര്‍പ്പ് അപ്പോയ്മെന്റ് ദിവസം നിങ്ങളോടൊപ്പം കരുതുക. കൈവശം കരുതേണ്ട രേഖകള്‍ ഇ – മെയിലിലൂടെ അറിയിക്കുന്നതാണ്. അപ്പോയ്മെന്റ് ദിവസം 10 മിനിറ്റ് മുന്‍പേ ഓഫീസില്‍ എത്തിച്ചേരുക.

പുതിയ അപ്പോയ്മെന്റ് സംവിധാനം ഉപയോഗിക്കുന്നതിനായി നിങ്ങളുടെ പക്കല്‍ പാസ്പോര്‍ട്ട് നമ്പര്‍, GNIB കാര്‍ഡ് നമ്പര്‍ തുടങ്ങിയ എല്ലാ രജിസ്‌ടേഷന്‍ സംബന്ധമായ രേഖകളും ഉണ്ടായിരിക്കണം. ഇമിഗ്രെഷന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആപ്പോയ്മെന്റുകള്‍ എടുത്തിരിക്കുന്നത് നിങ്ങളുടെ GNIB കാര്‍ഡിന്റെ കാലാവധി തീരുന്നതിന് രണ്ട് ആഴ്ച മുമ്പാണെന്ന് ഉറപ്പ് വരുത്തുക.

രജിസ്‌ടേഷന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ GNIB യില്‍ നിന്നും INIS ലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. കസ്റ്റമര്‍ സേവനം മെച്ചപ്പെടുത്തുന്നതിന്റെ പ്രാരംഭ ഘട്ടമാണ് ഇതെന്നും അധികൃതര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്കും സഹായം ആവശ്യമുള്ളവര്‍ക്കും ലോക്കല്‍ ഇന്‍ഫര്‍മേഷന്‍ സെനറ്ററുമായി ബന്ധപ്പെടാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: