ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജര്‍മനിയുടേത്; അയര്‍ലന്‍ഡ് 20-ാം സ്ഥാനത്ത്; ഇന്ത്യയ്ക്ക് 78-ാം സ്ഥാനം

ഡബ്ലിന്‍: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജര്‍മനിയുടേത്. ജര്‍മന്‍ പാസ്‌പോര്‍ട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങള്‍ സഞ്ചരിക്കാം. പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സില്‍ അയര്‍ലന്‍ഡിന് 20-ാം സ്ഥാനമാണ്. ഇന്ത്യ 78-ാം സ്ഥാനവും. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 153 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 46 രാജ്യങ്ങള്‍ മാത്രമാണ് സന്ദര്‍ശിക്കാന്‍ സാധിക്കുക. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നില്‍. 23 വിസഫ്രീ സ്‌കോര്‍ മാത്രമാണ് അഫ്ഗാന്‍ നേടിയത്.

ജര്‍മനിക്ക് തൊട്ടുപിന്നിലുള്ള സിംഗപ്പൂര്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 156 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 155 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ സിംഗപ്പൂര്‍ ഒന്നാമതെത്തിയപ്പോള്‍ തൊട്ടുപിന്നില്‍ മലേഷ്യ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ് വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ എത്തി. പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഏറ്റവും പിന്നിലാണ്.

വിവിധ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളുടെ അതിര്‍ത്തി കടക്കുന്നതു സംബന്ധിച്ചുള്ള ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും പ്രസിദ്ധമായ ആര്‍ട്ടണ്‍ ക്യാപ്പിറ്റല്‍സാണ് ഗ്ലോബല്‍ റാങ്കിംഗ് പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് തയറാക്കിയിരിക്കുന്നത്.

-എം.എന്‍-

Share this news

Leave a Reply

%d bloggers like this: