വീല്‍ ചെയറില്‍ ഇരിക്കുന്നവരോട് ഈ ധാര്‍ഷ്ട്യം പാടുണ്ടോ ?

ഡബ്ലിന്‍ ട്രിനിറ്റി കോളേജ് വിദ്യാര്‍ത്ഥിനിയായ നിയാം ഹെര്‍ബര്‍ട്ട് എന്ന യുവതിയോട് റൈന്‍ എയര്‍ ജീവനക്കാരുടെ പെരുമാറ്റം മാപ്പര്‍ഹിക്കുന്നതല്ല. ലണ്ടന്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ കൂട്ടുകാരോടൊപ്പം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് നിയാം ഹെര്‍ബര്‍ട്ട് എന്ന വിദ്യാര്‍ത്ഥിനി. ശരീരം തളര്‍ന്ന അവസ്ഥയിലായതിനാല്‍ വീല്‍ ചെയറില്‍ വന്ന നിയാമിനോട് ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഗേറ്റില്‍ എത്തിയപ്പോള്‍ പതിനഞ്ച് മിനിറ്റിനകം ക്യാബിന്‍ ക്രൂ സഹായത്തിനെത്തുമെന്ന് സന്ദേശം ലഭിച്ചിരുന്നു.

എന്നാല്‍ തനിയെ നടന്നു വന്ന ഫ്ളൈറ്റില്‍ കയറാന്‍ എയര്‍ലൈന്‍ ജീവനക്കാര്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന് നിയാം പറയുന്നു. സമയം അതിക്രമിച്ചതിനാല്‍ നിയാമിനെ കൂടാതെ വിമാനം ലണ്ടനിലേക്ക് പരക്കുകയും ചെയ്തു. റൈന്‍ എയര്‍ ജീവനക്കാരുടെ ക്രൂരമായ ഈ പ്രവൃത്തിയില്‍ മനം നൊന്ത് പൊട്ടിക്കരഞ്ഞു പോയി ഈ നിയാം.
തുടര്‍ന്ന് അടുത്ത ഫ്‌ളൈറ്റിലാണ് നിയാമിന് ലണ്ടനില്‍ എത്താന്‍ കഴിഞ്ഞത്. നിയാമിനെ കാത്ത് ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ കുട്ടുകാര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഗുരുതരമായ ഈ വീഴ്ചയ്ക്ക് വിശദീകരണം നല്‍കാന്‍ റൈന്‍ എയര്‍ ഇതുവരെ തയ്യാറായിട്ടില്ല.

എയര്‍പോര്‍ട്ട് അധികൃതരോട് പരാതി പറഞ്ഞെങ്കിലും റൈന്‍ എയര്‍ ജീവനക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇവര്‍ പറയുന്നു. യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്നും അവരെ എങ്ങനെ സഹായിക്കണമെന്നും ശാരീരിക വൈകല്യമുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുമുള്ള പ്രത്യേക ക്‌ളാസുകള്‍ ക്യാബിന്‍ ക്രൂ വിന് കൊടുക്കണമെന്നുമുള്ള അഭിപ്രായങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു.

മനുഷ്യാവകാശ സംരക്ഷണ സംഘടനയായ ആംനെസ്റ്റി ഇന്റ്റര്‍നാഷണല്‍ എയര്‍ലൈനോട് സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. വീല്‍ ചെയറില്‍ വരുന്നവര്‍ക്ക് പരിഗണനയും പരിരക്ഷയും ലഭ്യമാക്കേണ്ടത് യാത്രാനിയമങ്ങളുടെ ഭാഗമാണെന്നിരിക്കെ ശക്തമായ നിയമ ലംഘനം കുട്ടിയാണ് റൈന്‍ എയറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

 

 

 
എ എം

Share this news

Leave a Reply

%d bloggers like this: