Tuesday, July 14, 2020

സെന്റ് പാട്രിക് ഡി ആഘോഷം; നയാഗ്ര വെള്ളച്ചാട്ടം പച്ചനിറത്തില്‍ ദര്‍ശിക്കാം

Updated on 15-03-2017 at 6:52 pm

Share this news

കാനഡ: യു.എസ്-കാനഡ അതിര്‍ത്തിയില്‍ കാണപ്പെടുന്ന നയാഗ്ര വെള്ളച്ചാട്ടം പച്ചവെളിച്ചത്തില്‍ കാണാം. ഒരു ആഴ്ച നീണ്ടു നില്‍ക്കുന്ന സെന്റ് പാട്രിക് ഡേ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐറിഷ് കുടിയേറ്റക്കാര്‍ക്ക് വേണ്ടിയാണ് അമേരിക്കയിലെയും, കാനഡയിലെയും ഇരുന്നൂറോളം ഹെറിറ്റേജ് സൈറ്റുകളും, പ്രകൃതി സൗന്ദര്യ ദൃശ്യങ്ങളും പച്ച നിറത്തില്‍ അലങ്കരിച്ചിരിക്കുന്നത്.

കാനഡയില്‍ സന്ദര്‍ശനത്തില്‍ ഉള്ള ഐറിഷ് ഭവന മന്ത്രി സൈമണ്‍ കോവ്നിയാണ് അവിടെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പ്രൊമോട്ട് അയര്‍ലണ്ട് എന്ന ഐറിഷ് ടൂറിസം വകുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ ഹരിതവത്കരണം. കാനഡയില്‍ 4 .5 മില്യണ്‍ ഐറിഷ് പാരമ്പര്യത്തില്‍ ജീവിക്കുന്നവരുണ്ടെന്നാണ് കണക്കുകള്‍. കാനഡയില്‍ ഒട്ടാവയിലും, വന്‍ക്യൂവരിലും, ടോറന്റോയിലും, മോണ്ട്രിയയിലും സെന്റ് പാട്രിക് ഡേ പരേഡുകള്‍ നടത്തപ്പെടും. യു.എസിലും ഈ ആഘോഷപരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഐറിഷ് കുടിയേറ്റ രാജ്യമായ യു.എസിലും കാനഡയിലും സെന്റ് പാട്രിക് ആഘോഷം എല്ലാ വര്‍ഷങ്ങളിലും ആഘോഷിക്കപ്പെടാറുണ്ട്.

 

എ എം

comments


 

Other news in this section
WhatsApp chat