മില്‍പാര്‍ക്ക് പള്ളിയില്‍ തിരുന്നാള്‍ ജൂണ്‍ 9 ന്

മെല്‍ബണ്‍: ഓസ്‌ട്രേലിയായിലെ പാദുവ എന്നറിയപ്പെടുന്ന മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയത്തില്‍ വി.അന്തോണീസിന്റെ തിരുന്നാള്‍ ജൂണ്‍ 9-ാം തിയതി ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള നവനാള്‍ നൊവേനയും ദിവ്യബലിയും ജപമാലയും ഏപ്രില്‍ 18 മുതല്‍ ജൂണ്‍ 13 വരെ എല്ലാ ചൊവ്വാഴ്ചകളിലും വൈകീട്ട് 6.30 മുതല്‍ ഉണ്ടായിരിക്കും. 115 കുടുംബങ്ങളാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്.

തിരുന്നാളിലും നൊവേനയിലും പങ്കെടുത്ത് അനുഗ്രഹിതരാകുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി അസി.വികാരി ഫാ.ജോര്‍ജ്ജ് ഫെലിഷ്യസ് അറിയിച്ചു.

വിലാസം: സെന്റ് ഫ്രാന്‍സിസ് അസ്സീസി ചര്‍ച്ച്
290 ചൈല്‍ഡ്‌സ് റോഡ്, മില്‍പാര്‍ക്ക്

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Share this news

Leave a Reply

%d bloggers like this: