Tuesday, August 4, 2020

ഈശോയുടെ ഉത്ഥാനമെന്ന മഹാരഹസ്യമാണ് ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം: ബിഷപ്പ് ബോസ്‌കോ പുത്തൂര്‍

Updated on 18-04-2017 at 9:16 am

Share this news

മെല്‍ബണ്‍: ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും വലിയ തിരുന്നാളാണ് ഈശോയുടെ ഉത്ഥാനത്തിന്റെ തിരുന്നാളായ ഈസ്റ്റര്‍. ഓരോ ഞായറാഴ്ചയും ഈ തിരുന്നാളിന്റെ പുനരാവര്‍ത്തനമാണ്. മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ ഈസ്റ്റര്‍ വിജില്‍ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു കൊണ്ട് വചനസന്ദേശം നല്കുകയായിരുന്നു രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍.

നമ്മുടെ സഹനങ്ങളിലും വേദനകളിലും നമ്മള്‍ കര്‍ത്താവിനോട് കൂടെ ആയിരിക്കുമ്പോഴാണ് അവിടുത്തെ ഉയിര്‍പ്പിന്റെ മഹിമയില്‍ പങ്കുചേരാനുള്ള അര്‍ഹതയും യോഗ്യതയും വിളിയും നമുക്ക് ലഭിക്കുന്നതെന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു നല്ല ഈസ്റ്റര്‍ ആഘോഷിക്കുവാന്‍ രൂപതയിലെ എല്ലാ കുടുംബങ്ങള്‍ക്കും കഴിയട്ടെ എന്ന് പിതാവ് ആശംസിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

comments


 

Other news in this section
WhatsApp chat