ജോണ്‍സണ്‍ ജോസഫ് മെല്‍ബണ്‍ നോര്‍ത്ത്‌ സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബ്ബ് പ്രസിഡന്റ്

മെല്‍ബണ്‍: നോര്‍ത്ത്‌ സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബ്ബിന്റെ (എന്‍.എം.സി.സി.) 2017-18 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോണ്‍സണ്‍ ജോസഫ് (പ്രസിഡന്റ്), സജി ജോസഫ് (വൈസ് പ്രസിഡന്റ്), സജിമോള്‍ അനില്‍ (സെക്രട്ടറി), മിനിമോള്‍ ജെയിംസ് (ജോ.സെക്രട്ടറി),ജെയ്‌സ്റ്റോ ജോസഫ് (ടഷറര്‍), ജെസ്സി സിബി, ജോണ്‍സ് ബെഞ്ചമിന്‍ (ഇവന്റ് കോര്‍ഡിനേറ്റേഴ്‌സ്), ബോബി തോമസ്, പോള്‍ സെബാസ്റ്റ്യന്‍ (സ്‌പോട്‌സ് കോര്‍ഡിനേറ്റേഴ്‌സ്), സഞ്ജു ജോണ്‍, ഷാജി മാത്യൂ (പിക്‌നിക് കോര്‍ഡിനേറ്റേഴ്‌സ്), പ്രിനു ജോണ്‍ (പ്രോജക്ട് ഓഫീസര്‍), ലിജി ക്ലീറ്റസ് (ജാലകം എഡിറ്റര്‍), തോമസ് പണിക്കര്‍ (ഓഡിറ്റര്‍), റോയ് ജോസഫ്, ജയന്‍ രവീന്ദ്രന്‍, ജോബിന്‍ പുത്തന്‍, റെജി ജെയ്‌സണ്‍, ബിന്‍സി സാലു (കമ്മിറ്റി മെമ്പേഴ്‌സ്), അലന്‍ സജി,ജോഷ്വ ജോമി, കാതറിന്‍ ക്ലീറ്റസ്, കൃസ്റ്റീന ഷാജി എന്നിവരാണ് ക്ലബിന്റെ നവ സാരഥികള്‍.

പത്താം വയസ്സിലേക്ക് പ്രവേശിക്കുന്ന എന്‍.എം.സി.സി. പുതുമ നിറഞ്ഞ നിരവധി പരിപാടികളാണ് ഈ വര്‍ഷം ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂലൈ 14-ാം തിയതി ഫാമിലി ഡിന്നര്‍ നൈറ്റും ഓഗസ്റ്റ് 12-ാം തിയതി കിഡ്‌സ് വര്‍ക്ക്‌ഷോപ്പും സംഘടിപ്പിച്ചിട്ടുണ്ട്. വുഡ്‌സ്റ്റോക്ക് കമ്മ്യുണിറ്റി ഹാളില്‍ വച്ച് സെപ്റ്റംബര്‍ 2 (ശനിയാഴ്ച) നാണ് ഓണാഘോഷങ്ങള്‍ നടക്കുന്നത്. സെപ്റ്റംബര്‍ 29,30, ഒക്‌ടോബര്‍ 1 തിയതികളിലായാണ് ക്ലബിന്റെ വാര്‍ഷിക ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. നവംബര്‍ 18ന് കായികദിനവും ഡിസംബര്‍ 30ന് ക്രിസ്മസ്-പുതുവര്‍ഷ ആഘോഷങ്ങളും നടക്കും.2018 ഏപ്രില്‍ 14-ാം തിയതി പത്താം വാര്‍ഷിക ആഘോഷങ്ങള്‍ വര്‍ണ്ണശബളമായ പരിപാടികളോടെ ആഘോഷിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Share this news

Leave a Reply

%d bloggers like this: