ഫാ. മാര്‍ട്ടിന്റെ പോസ്റ്മോര്‍ട്ടം കഴിഞ്ഞു, മരണകാരണം പുറത്തുവിട്ടില്ല

ദുരൂഹതകള്‍ മാത്രം ബാക്കിയാക്കി ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ പോസ്റ്റ്മോര്‍ട്ടം ഇന്നലെ നടന്നെങ്കിലും മരണകാരണം കണ്ടെത്താന്‍ വിദഗ്ധര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മൃതദേഹം വിട്ടുകിട്ടുന്നതിനും നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനും ഏറെ വൈകും.

വിദഗ്ധര്‍ അടങ്ങിയ സംഘം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുനര്‍ അവലോകനം ചെയ്യും. ഇതില്‍ മരണകാരണം കണ്ടെത്താനായാല്‍ അടുത്തയാഴ്ച ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ചയും അധികൃതര്‍ക്ക് മരണകാരണ സംബന്ധമായ സൂചനകള്‍ ഒന്നും ലഭിക്കുന്നില്ല എങ്കില്‍ കൂടുതല്‍ കോശ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കേണ്ടി വരും. ഇത് മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നത് കാലതാമസമുണ്ടാക്കാന്‍ സാധ്യതയുണ്ട്.

ഫാ. മാര്‍ട്ടിന്റെ മരണത്തിന്റെ ദുരൂഹത അകറ്റുന്നതിന് സ്‌കോട്ലാന്റ് യാര്‍ഡിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരൂഹ മരണങ്ങള്‍ അന്വേഷിക്കുന്ന പോലീസിന്റെ C l D വിഭാഗമാണ് ഫാ. മാര്‍ട്ടിന്റെ മരണവും അന്വേഷിക്കുന്നത്.

മാര്‍ട്ടിനച്ചന്റെ മരണം സംബന്ധിച്ചുള്ള പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കണെന്ന ഫാ. ടെബിന്‍ നല്‍കിയ കത്തിനെ തുടര്‍ന്ന് സ്‌കോട്ടിഷ് പൊലീസ് ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിലും മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. അന്വേഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മരണ കാരണം വെളിപ്പെടുത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന ഉറപ്പ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: