നേഴ്‌സുമാരുടെ സമരം അടിയന്തിരമായി പരിഹരിക്കണമെന്ന് ‘മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മ ‘

മെല്‍ബണ്‍ : കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാര്‍ നടത്തിവരുന്ന സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ‘ മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മ ‘ യുടെ അടിയന്തിര എക്‌സികുട്ടീവ് യോഗം ആവശ്യപ്പെട്ടു് . ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഫാക്‌സ് അയക്കാനും ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു . നേഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണെങ്കില്‍ സാമ്പത്തിക സഹായം ഉള്‍പ്പടെയുള്ള സഹായങ്ങള്‍ നല്‍കുവാനും , സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു മലയാളി നേഴ്‌സുമാരുടെ വിപുലമായ യോഗം വിളിച്ചു കൂട്ടാനും യോഗം തീരുമാനിച്ചു . യോഗത്തില്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മയുടെ പ്രസിഡണ്ട് തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു . പ്രതീഷ് മാര്‍ട്ടിന്‍ , ദിലീപ് രാജേന്ദ്രന്‍ , ലോകന്‍ രവി , അജിത ചിറയില്‍ , സോജന്‍ തോമസ് ,ബിനീഷ് ,ചാള്‍സ് ,ഗീതു എലിസബത്ത് എന്നിവര്‍ സംസാരിച്ചു .

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: