ക്രിസ്തുവിനെ പടിയിറക്കാന്‍ ഗൂഢാലോചന: നീക്കം പാളുന്നു ??

ഓസ്ട്രേലിയന്‍ സ്‌കൂളുകളില്‍ നിന്നും ക്രിസ്തുമതത്തെ പുറത്താക്കാന്‍ നടപടി ആരംഭിക്കുന്നു. ഓസ്ട്രേലിയയിലെ സ്റ്റേറ്റ് ഓഫ് ക്യൂന്‍സ് ലാന്റിലാണ് ഇത്തരത്തിലൊരു നിയമം വരുന്നത്. ക്രിസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക, ക്രിമസ്സ് കാര്‍ഡ് കൈമാറ്റം ചെയ്യുക തുടങ്ങിയ പരിപാടികള്‍ നിര്‍ത്തലാക്കാന്‍ ക്യൂന്‍സ് ലാന്റ് വിദ്യാഭ്യാസ മന്ത്രി കെയ്റ്റ് ജോണ്‍സ് മുന്‍കൈ എടുത്തുകഴിഞ്ഞു. ഇക്കാര്യത്തില്‍ മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നുള്ള അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കെയ്റ്റ് ജോണ്‍സ്.

വിദ്യാഭ്യാസത്തെ മതപഠനവുമായി ബന്ധപ്പെടുത്തരുതെന്ന അവകാശവാദമാണ് അദ്ദേഹം ഉന്നയിക്കുന്നത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് മതപരമായ ചടങ്ങുകള്‍ ആവശ്യമില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി. എന്നാല്‍ മന്ത്രിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. രാഷ്ട്രീയ മത സംഘടനകള്‍ തീരുമാനത്തിന്റെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

ദേശീയ മാധ്യമമായ ഡെയ്ലി മെയിലാണ് ഈ വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്. ഓസ്ട്രേലിയയിലെ റിലീജിയന്‍ ആന്‍ഡ് ലോ പ്രൊഫസര്‍ നെയില്‍ ഫോസ്റ്റര്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ ശക്തമായി അപലപിച്ചിരിക്കുകയാണ്. സെന്റര്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സ്റ്റഡീസ് റിസര്‍ച്ച് ഫെലോ പീറ്റര്‍ കുര്‍ത്തിയും മന്ത്രിയുടെ തീരുമാനം വിവാദപരമാണെന്ന് വ്യക്തമാക്കി. രാജ്യത്തെ മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ് ഇതെന്നും പ്രൊഫസര്‍ പീറ്റര്‍ കുര്‍ത്തി പ്രസ്താവിച്ചു. ഒരു മതത്തോട് മാത്രമുള്ള പക്ഷപാതപരമായ നിലപാട് തീര്‍ത്തും അപലപനീയം തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യൂന്‍സ് ലാന്റിലെ ഒരു വിഭാഗം മന്ത്രിമാരും വിദ്യാഭ്യാസ മന്ത്രിയോട് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പഠിക്കാനെത്തുന്ന കുട്ടികളെക്കൊണ്ട് മതപഠനത്തിനോ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ നിര്‍ബദ്ധപൂര്‍വ്വമായ യാതൊരു പ്രവര്‍ത്തിയും നിലവില്‍ പ്രാബല്യത്തില്‍ ഇല്ലാത്ത ഓസ്ട്രേലിയയില്‍ എന്തിനാണ് ഇത്തരമൊരു നിരോധനമെന്ന് ഭൂരിഭാഗം രാഷ്ട്രീയ-മത-സാമൂഹ്യ തലത്തില്‍ ചോദ്യങ്ങളുയരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് മതപരമായ ചടങ്ങുകള്‍ ആവശ്യമില്ലെന്ന നിലപാടില്‍ അയര്‍ലന്‍ഡ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എങ്കിലും ക്രിസ്മസ് സന്ദേശങ്ങള്‍ ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നില്ല.

ക്രിസ്തുമതത്തിന്റെ നല്ല ആശയങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനും പരസ്പര സ്‌നേഹ സൗഹൃദങ്ങള്‍ പങ്കുവെയ്ക്കുന്നതിനും ജനാധിപത്യ രാജ്യങ്ങളില്‍ പോലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. എല്ലാ മത വിശ്വാസികളും ക്രസ്മസ്സ് ദിനങ്ങളില്‍ ആശംസകള്‍ കൈമാറുകയും ഒപ്പം ക്രിസ്തുവിന്റെ സ്‌നേഹം, കരുണ, ത്യാഗം തുടങ്ങിയ നല്ല ഗുണങ്ങള്‍ ലോകം മാതൃകയാക്കണമെന്ന് സന്ദേശങ്ങളും പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ക്യൂന്‍സ് ലാന്റ് കൊണ്ടുവന്ന നിയമം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന വികാരം രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണ്. വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപകരടക്കം ഉള്ളവര്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തില്‍ അനിഷ്ടം രേഖപെടുത്തിക്കഴിഞ്ഞു. രാജ്യത്ത് മത സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രഖ്യാപനമാണ് ഇതെന്ന് രാഷ്ട്രീയ നേതൃത്വവും ചൂണ്ടിക്കാട്ടുന്നു.

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: