ഓസ്ട്രേലിയയില്‍ വിമാനം തകര്‍ക്കാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി

ഓസ്ട്രേലിയയില്‍ വിമാനം തകര്‍ക്കാനുള്ള ഭീകരരുടെ ശ്രമം പോലീസ് തകര്‍ത്തു. പ്രധാനമന്ത്രി മാല്‍ക്കം ടെണ്‍ബുളാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച സിഡ്നിയില്‍ പോലീസും ഭീകരവാദവിരുദ്ധസേനയും ചേര്‍ന്നുനടത്തിയ പരിശോധനയില്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് സംശയിക്കുന്ന നാലുപേരെ പിടികൂടിയിരുന്നു. ഇതിനുശേഷമായിരുന്നു ടെണ്‍ബുളിന്റെ പ്രതികരണം. ഇസ്ലാം ഭീകര സംഘടനയാണ് വിമാനം റാഞ്ചാന്‍ ശ്രമിച്ചത്. സിഡ്നിയില്‍ ഭീകരാക്രമണത്തിന്് പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷാ സൈന്യം ജാഗ്രത പാലിച്ചിരുന്നു. അതിനാല്‍ അപകടം ഒഴിവാക്കാനായെന്നും ആസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മീഷണര്‍ ആന്‍ഡ്ര്യൂ കോള്‍വിന്‍ അറിയിച്ചു.

ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ്, ന്യൂ സൗത്ത് പോലീസ്, രഹസ്യാന്വേഷണ ഏജന്‍സിയായ എഎസ്ഐഒ എന്നിവയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സംയുക്ത റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ നാലുപേര്‍ കസ്റ്റഡിയിലായതായി അന്വേഷണസംഘം സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഒരു വിമാനത്തെ അഗ്‌നിക്കിരയാക്കാനുള്ള നീക്കമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സംയുക്ത നീക്കത്തിന് തുടക്കമിട്ടത്. 40 സ്‌ക്വാഡ് ഓഫീസര്‍മാരാണ് സറി ഹില്‍സില്‍ നടന്ന ഓപ്പറേഷനില്‍ പങ്കെടുത്തത്. വിമാനം തകര്‍ക്കുന്നതിന് വേണ്ടിയെന്നു സംശയിക്കുന്ന ഒരു ഉപകരണം അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

പിടിയിലായവരുടെ പക്കല്‍നിന്ന് സ്ഫോടകവസ്തുക്കളും അന്വേഷണസംഘം പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ഭീകരവാദസംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മിഷണര്‍ ആന്‍ഡ്രു കോള്‍വിന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ സംഭവം നടന്നത് എപ്പോഴെന്ന് ആസ്ട്രേലിയ വ്യക്തമാക്കിയില്ല.

സിഡ്നിയില്‍ ഒരുസംഘം ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്നതായി ദിവസങ്ങള്‍ക്കുമുന്‍പ് വിവരം ലഭിച്ചിരുന്നെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം ക്രിസ്മസ് ദിനത്തില്‍ മെല്‍ബണില്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമം പോലീസ് പരാജയപ്പെടുത്തിയിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: