കാരറ്റ് സേമിയ പായസം

ആവശ്യമുള്ള സാധനങ്ങള്‍

1. കാരറ്റ് (ഗ്രേറ്റ് ചെയ്തത്) 2 എണ്ണം
2. പഞ്ചസാര 100 ഗ്രാം
3. സേമിയ(വേവിച്ചത്) 1/4 കപ്പ്
4. ചൗരി(വേവിച്ചത്) 1/4 കപ്പ്
5. പാല്‍ 1 ലിറ്റര്‍
6. ഏലയ്ക്കാപ്പൊടി 1/8 ടീസ്പൂണ്‍
7. വെള്ളം ആവശ്യത്തിന്.

തയാറാക്കുന്ന വിധം

ചൗവ്വരി വേവിക്കുന്ന വിധം

ഒരു പാനില്‍ മൂന്ന് കപ്പ് വെള്ളമൊഴിക്കുക. വെള്ളം നന്നായി തിളയ്ക്കുന്‌പോള്‍ തീ കുറച്ചുവച്ച് ചൗവ്വരി ചേര്‍ക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് തീ അല്‍പം കൂിവച്ച് (മീഡിയം തീയില്‍) 20 മിനിറ്റോളം (ചൗവ്വരിയുടെ നിറം പൂര്‍ണമായി മാറുന്നതുവരെ) വേവിക്കുക.

സേമിയ നേരിയ ബ്രൗണ്‍ നിറമാകുന്നതുവരെ നെയ്യില്‍ വറുത്തതില്‍ ഒരു കപ്പ് വെള്ളം കൂടിയൊഴിച്ച് സേമിയ നന്നായി വേവിക്കുക. ഇനി ഒരു വലിയ പാനില്‍, കാരറ്റ് ചെറുതായി ഗ്രേറ്റ് ചെയ്തത്, 1/2 കപ്പ് വെള്ളം എന്നിവയെടുത്ത് മീഡിയം തീയില്‍ വേവിക്കണം. തുടരെ ഇളക്കിക്കൊടുക്കണം. ഇനി നെയ്യ് അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് ഇളക്കണം. നന്നായി വരട്ടിയെടുത്തശേഷം അതിലേക്ക് പഞ്ചസാര ചേര്‍ത്ത് തുടരെ ഇളക്കുക. നന്നായി കുറുകിവരുന്‌പോള്‍ തീ കുറച്ചുവച്ച് പാല്‍ അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് ഇളക്കണം. ഇനി ഏലയ്ക്കാപ്പൊടി, വേവിച്ചുവച്ചിരിക്കുന്ന സേമിയ, ചൗവ്വരി എന്നിവ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് ചൂടോടെയോ, ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചോ വിളന്പാം.

Share this news

Leave a Reply

%d bloggers like this: