ഓസ്‌ട്രേലിയന്‍ ഭരണ രംഗത്തേക്ക് ആദ്യമായി ഒരു മലയാളി .

മെല്‍ബണ്‍ : ഓസ്‌ട്രേലിയിലെ തദ്ദേശ ഭരണ രംഗത്തേക്ക് ആദ്യമായി ഒരു മലയാളിയെ തെരഞ്ഞെടുത്തിരിക്കുന്നു .മെല്‍ബണിലെ വിറ്റല്‍സി കൗണ്‍സിലിലേക്കാണ് കുട്ടനാട് മഴലാടി സ്വദേശിയായ റ്റോം ജോസഫിനെ തെരഞ്ഞെടുത്തത് . കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വിറ്റല്‍സി നോര്‍ത്ത് വാര്‍ഡില്‍ നേരിയ വോട്ടിനു പരാജയപ്പെട്ടിരുന്നു . അവിടെ ജയിച്ച ജോണ്‍ അടുത്തിടെ മരണപ്പെടുകയുണ്ടായി . ആ ഒഴിവിലേക്കാണ് റ്റോമിനെ വിറ്റല്‍സി കൗണ്‍സില്‍ കൗണ്‍സിലറായി തെരഞ്ഞെടുത്തത് . ഭാര്യ രഞ്ജിനി , മരിയ , അമീഷ് , ആണ്‍ എന്നിവര്‍ മക്കള്‍.

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

 

Share this news

Leave a Reply

%d bloggers like this: