മെല്‍ബണ്‍ : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തില്‍പ്പെട്ട മെല്ബണ്സെന്റെ` മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്!സ് കത്തീഡ്രലില്‍ വെക്കേഷന് ബൈബിള്‍ സ്കൂളും, ഇടവക മെത്രാപൊലീത്തായുടെ സന്ദര്‍ശനവും ഒക്ടോബര്‍ നാലുമുതല്‍ എട്ടുവരെ തീയതികളില്‍ നടത്തപ്പെടും. നൂറ്റി അന്‍പതോളം വിദ്യാര്ത്ഥികള്പങ്കെടുക്കുന്ന ബൈബിള്‍ ക്ലാസ്സുകള്‍ക്കു വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചന് നേതൃത്വം നല്‍കും. ‘എല്ലാവര്ക്കും നന്മ ചെയ്വിന്’ (1 തെസ്സലൊനീക്യര്‍ 5:15) എന്നതാണ് ഈ വര്‍ഷത്തെ മുഖ്യചിന്താവിഷയം. അഞ്ചാം തീയതി മെല്‍ബണില്‍ എത്തിചേരുന്നഭദ്രാസനാധിപന് അഭിവന്ദ്യ ഡോ. യുഹാന്നോന്‍ മാര്‍ ദിയസ്ക്കോറോസ്മെത്രാപൊലീത്തായ്ക്ക് പ്രൌഢഗംഭീരമായ സ്വീകരണം നല്‍കും. വിവിധ ആദ്ധ്യാത്മിക സംഘടനാ പ്രവര്‍ത്തകരുമായും, ഇടവക ഭരണ സമിതിയുമായും അഭിവന്ദ്യ തിരുമേനി പ്രത്യേക കൂടികാഴ്ചകള്‍ നടത്തും.
ആറാം തിയതി വൈകുന്നേരം കത്തീഡ്രലില്‍ വച്ചു നടത്തപ്പെടുന്ന സന്ധ്യാനമസ്കാരത്തിനും മധ്യസ്ഥപ്രാര്ത്ഥനക്കും അഭിവന്ദ്യ തിരുമേനി നേതൃത്ത്വം നല്‍കും. ഏഴാം തീയതി ശനിയാഴ്ച രാവിലെ 8മണിക്ക് ക്ലേറ്റണ്‍ സെന്റെ`ഗ്രിഗോറിയോസ് ചാപ്പലില്‍ അഭിവന്ദ്യതിരുമേനി വി. കുര്‍ബാന അര്‍പ്പിക്കുകയും തുടര്‍ന്നു പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കുകയും ചെയ്യും. 11 മണിയോടെ സഹോദരീ സഭയായ കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് സഭയുടെയും, മലങ്കര സഭയുടെയും യുവജനങ്ങളുടെ സംയുക്ത സമ്മേളനത്തെ അഭിവന്ദ്യതിരുമേനി അഭിസംബോധന ചെയ്യും. എട്ടാം തീയതി ഞായറാഴ്ച കത്തീഡ്രല്‍ ദേവാലയത്തില്‍ വി.കുര്ബാനക്കും അഭിവന്ദ്യതിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും. അന്നു നടക്കുന്ന ഒ.വി.ബി. എസിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യസന്ദേശം നല്‍കുകയും ചെയ്യും.പ്രസ്തുത പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചന്, സഹ. വികാരി റവ. ഫാ. സജു ഉണ്ണൂണ്ണി, കൈക്കാരന് ശ്രീ. എം സി ജേക്കബ്, സെക്രട്ടറി ശ്രീ. ജിബിന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി വികാരി അറിയിച്ചു.
വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍