സിഡ്‌നിയില്‍ ആര്‍ട്ട് കളക്ടീവ് പ്രവര്‍ത്തനം ആരംഭിച്ചു

സിഡ്നി :ഗൗരവതരമായ കലാ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെക്കുന്ന മലയാളി കലാ സംഘമായ ആര്‍ട്ട് കളക്ടീവ് പ്രവര്‍ത്തനം ആരംഭിച്ചു. സിഡ്നിയില്‍ നടന്ന ആക്ടിങ്ങ് തീയേറ്റര്‍ വര്‍ക്ക് ഷോപ്പിന്റെ ഭാഗമായി നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രശസ്ത സിനിമാ നടനും, സംവിധായകനും, രചയിതാവുമായ പി.ബാല ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രണ്ട് ദിവസമായി നടന്ന് വന്ന അഭിനയക്കളരിയില്‍ ആസ്‌ട്രേലിയയിലെ വിവിധഭാഗങ്ങളില്‍ നിന്നായി 30 പേര്‍ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന ഗസല്‍ സന്ധ്യയില്‍ ധന്‍സി ,സനീര്‍ ,സൂരജ് കുമാര്‍,വിമല്‍ വിനോദ് എന്നിവര്‍ ഗസലുകള്‍ ആലപിച്ചു. മനോജ് കുമാര്‍ തബല, സുരേഷ് കുട്ടിച്ചന്‍ കീ ബോര്‍ഡ് വായിച്ചു.

ഉദ്ഘാടന ചടങ്ങില്‍ സിഡ്നി മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ബാബു വര്‍ഗീസ്, ആര്‍ട്ട് കളക്ടീവ് പ്രസിഡണ്ട് കെ.പി.ജോസ്, ബാബു സെബാസ്റ്റിയന്‍, സെക്രട്ടറി സന്തോഷ് ജോസഫ്, ട്രഷറര്‍ റോയ് വര്‍ഗീസ്, മറ്റ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കേരളനാദം ചിഫ് എഡിറ്റര്‍ ജേക്കബ് തോമസ് പി.ബാലചന്ദ്രനുള്ള ഉപഹാരം കൈമാറി.

 

വാര്‍ത്ത: സന്തോഷ് ജോസഫ്

 

Share this news

Leave a Reply

%d bloggers like this: