പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനു കൊടിയേറി

മെല്‍ബണ്‍ : സെന്റെ` മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്!സ് കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനു കൊടിയേറി. ക്ലേറ്റന്‍ സെന്റെ` ഗ്രിഗോറിയോസ് ഓര്‍ത്തഡോക്!സ് ചാപ്പലിലാണ് 29102017 ഞായറാഴ്ച്ചാ വിശുദ്ധ കുര്‍ബാനനന്തരം റവ. ഫാ. ചാള്‍സ്‌മോന്‍ A.P യുടെ സാന്നിദ്ധ്യത്തില്‍, റവ. ഫാ. സജു ഉണ്ണൂണ്ണി, നൂറു കണക്കിനു വിശ്വാസികളുടെ പ്രാര്‍ത്ഥനാ നിര്‍ഭരമായ അവസരത്തില്‍ കൊടിയേറ്റുകര്‍മ്മം നിര്‍വഹിച്ചത്. നവംബര്‍ മാസം ഒന്നാം തീയതി ബുധനാഴ്ച വൈകുന്നേരം 6.30 നു സന്ധ്യാനമസ്‌കാരത്തോടുകൂടി പ്രത്യേക കുര്‍ബാന കത്തീഡ്രലിലും ചാപ്പലിലും നടത്തപ്പെടും. 4, 5 തീയതികളില്‍ നടത്തപ്പെടുന്ന പ്രധാന പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ആഡലെയ്ഡ` സെന്റെ` ഗ്രിഗോറിയോസ് ഓര്‍ത്തഡോക്!സ് ഇടവക വികാരി റവ. ഫാ. അനീഷ് കെ സാം പ്രധാന കര്‍മ്മികനാകും.

മൂന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 നു സമര്‍പ്പണ പ്രാര്‍ത്ഥന, 7.30 നു സന്ധ്യാനമസ്‌കാരം, മധ്യസ്ഥപ്രാര്‍ത്ഥ എന്നിവ കത്തീഡ്രലില്‍ നടത്തപ്പെടും. നാലാം തീയതി ശനിയാഴച് രാവിലെ 8.30 നു പ്രഭാത നമസ്‌കാരവും വി. കുര്‍ബാനയും കത്തീഡ്രലില്‍ വച്ചു നടത്തപ്പെടും. വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്‌കാരവും, സുവിശേഷ പ്രസംഗവും തുടര്‍ന്ന്! പെരുന്നാള്‍ പ്രദക്ഷിണവും വാഴ്വും നേര്‍ച്ച വിളമ്പും നടത്തപ്പെടും. അഞ്ചാം തീയതി ഞായറാഴ്ച്ച രാവിലെ 8 മണിക്ക് പ്രഭാതനമസ്‌കാരവും തുടര്‍ന്നു വി. കുര്‍ബാനയും, പെരുന്നാള്‍ ശ്രുശ്രൂഷകളും നടത്തപ്പെടും. പെരുന്നാള്‍ പ്രദക്ഷിണം വാഴ്വോടുകൂടി സമാപിക്കുമ്പോള്‍ നേര്‍ച്ച വിളമ്പു നടത്തപ്പെടും. തുടര്‍ന്നു നടത്തപ്പെടുന്ന ആദ്യഫലപ്പെരുനാളിലും അനുബന്ധ പെരുന്നാള്‍ ചടങ്ങുകളിലും മെല്‍ബണ്‍ന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാല്‍നടയായും അല്ലാതെയും കടന്നു വരുന്ന നൂറു കണക്കിനാളുകള്‍ പങ്കെടുക്കും.

പരിശുദ്ധനായ പരുമല തിരുമേനിയുടെ തിരുശേഷിപ്പു പ്രതിഷ്ഠിച്ചിട്ടുള്ള വിക്ടോറിയായിലെ ഏക ദേവാലയമെന്ന പ്രത്യേകത ക്ലേറ്റന്‍ സെന്റെ` ഗ്രിഗോറിയോസ് ചാപ്പലിനുണ്ട്. പെരുന്നാളിനുള്ള തുടക്കം ദേവാലയത്തില്‍ ആരംഭിക്കുമ്പോള്‍ തന്നെ അതില്‍ പങ്കെടുക്കുവാനും അനുഗ്രഹം പ്രാപിക്കുവാനുമുള്ള അത്മീയമായ ഒരുക്കങ്ങള്‍ വ്യക്തികളിലുണ്ടാവണമെന്നും പ്രാര്‍ത്ഥനാപൂര്‍വ്യം എല്ലാ കാര്യങ്ങളിലും വന്നു സംബന്ധിച്ച് വിശ്വാസികള്‍ ഏവരും അനുഗ്രഹം പ്രാപിക്കണമെന്നും ഇടവക വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചന്‍ അറിയിച്ചു. ഇടവകകൈക്കാരന്‍ ശ്രീ. എം സി ജേക്കബ്, സെക്രട്ടറി ശ്രീ. ജിബിന്‍ മാത്യു എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വികാരി അറിയിച്ചു

 

വാര്‍!ത്ത : എബി പൊയ്ക്കാട്ടില്‍

 

Share this news

Leave a Reply

%d bloggers like this: