കളിപ്പാട്ടങ്ങളില്‍ മാരകവിഷം ; ഏറെയും യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചത്

അയര്‍ലണ്ടിലെ രക്ഷിതാക്കളില്‍ നിരവധി പേര്‍ സെക്കന്‍ഡ് ഹാന്‍ഡ് കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്നവരാണ്. എന്നാല്‍ ഇത് കുട്ടികള്‍ക്ക് കടുത്ത ദോഷമുണ്ടാക്കാന്‍ സാധ്യതയേറെയാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം കളിപ്പാട്ടങ്ങളില്‍ മിക്കവയും നിര്‍ദേശിക്കപ്പെട്ട സേഫ്റ്റ് ഗൈഡ്ലൈനുകള്‍ പാലിക്കപ്പെടാത്തതിനാല്‍ ഇവ കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. നഴ്സറികളിലും ഗിഫ്റ്റ് ഷോപ്പുകളിലും വീടുകളിലുമുള്ള 200 പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളെ പരിശോധിച്ചതില്‍ നിന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. ഈ കളിപ്പാട്ടങ്ങളില്‍ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന ഒമ്പത് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ പല ഘടകങ്ങളും യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡുകളോട് … Read more