സാം എബ്രഹാം വധക്കേസ്: സോഫിയയും അരുണും കുറ്റക്കാരെന്ന് സുപ്രീം കോടതി വിധി

 

മെല്‍ബണ്‍ : മെല്‍ബണിലെ സാം എബ്രഹാം വധക്കേസില്‍ പ്രതികളായ ഭാര്യ സോഫിയ സാമും സുഹൃത്ത് അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് വിധി. മെല്‍ബണ്‍ സുപ്രീം കോടതിയില്‍ കേസില്‍ വാദം കേട്ട ജൂറിയാണ് ഇരുവരെയും കുറ്റക്കാരെന്ന് വിധിച്ചത്. പ്രണയത്തിലായിരുന്ന സോഫിയയും കാമുകന്‍ അരുണ്‍ കമലാസനും ഒരുമിച്ചു ജീവിക്കാന്‍ വേണ്ടിയായിരുന്നു സയനൈഡ് നല്‍കി കൊലപാതകം നടത്തിയത്. അവക്കാഡോ ജ്യൂസില്‍ മയക്കു മരുന്നു കലര്‍ത്തി മയക്കി കിടത്തിയ ശേഷം ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി വായിലേയ്ക്ക് ഒഴിച്ചു കൊടുത്താണു കൊലപാതകം നടത്തിയത്. ഇക്കാര്യങ്ങള്‍ അരുണ്‍ രഹസ്യന്വേഷണ ഉദ്യേഗസ്ഥരോടു തുറന്നു സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തെളിവാക്കി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. സാമും സോഫിയയും ആറുവയസുള്ള മകനും ഒരുമിച്ചു കിടന്ന കട്ടിലില്‍ വച്ചാണ് അരുണ്‍ കമലാസനന്‍ സാമിനു സയനൈഡ് നല്‍കിയത്. അരുണും സോഫിയയും തമ്മില്‍ സംസാരിക്കാന്‍ പ്രത്യേകം സിം എടുത്തിരുന്നു.

അരുണിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സിം ഉപയോഗിച്ചാണു സോഫിയ അരുണുമായി സംസാരിച്ചിരുന്നത്. ഇതു സംബന്ധിച്ച തെളിവുകളും പ്രേസിക്യൂഷന്‍ കോടതിയില്‍ ഹാരാക്കിയിരുന്നു. മരിച്ചു കിടക്കുന്ന സാമിന്റെ സമീപത്തു ഒരു പാത്രത്തില്‍ ഓറഞ്ച് ജ്യൂസ് ഇരിക്കുന്നതു ചിത്രങ്ങളില്‍ നിന്നു വ്യക്തമാണ് എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സാമും സോഫിയയും മകനും ഒരേ കട്ടിലിലാണ് കിടന്ന് ഉറങ്ങിയത് എന്നും സോഫിയയല്ല കൊലപ്പെടുത്തിയത് എങ്കിലും എന്താണു സംഭവിക്കുന്നത് എന്ന ഇവര്‍ക്കു വ്യക്തമായി അറിയാമായിരുന്നു എന്നും പ്രേസിക്യൂഷന്‍ വാദിച്ചു.

രാത്രിയില്‍ അരുണ്‍ സാമിന്റെ വീട്ടില്‍ എത്തിരുന്നു. എന്നാല്‍ ബലം പ്രയോഗിച്ചതിന്റെ തെളിവുകള്‍ ഒന്നും ഇല്ല എന്നു പ്രോസിക്യൂന്‍ ചൂണ്ടിക്കാട്ടി. സാമിനെ കൊലപ്പെടുത്താന്‍ വേണ്ടി പ്രതികള്‍ ഒരു വര്‍ഷമായി ആസൂത്രണം നടത്തിരുന്നു. പിജിയും എം ബി എ യും കഴിഞ്ഞ് ബെംഗളൂരില്‍ ജോലി ചെയ്തിരുന്ന സാം തിരികെ ബാങ്കിങ് മേഖലയില്‍ പ്രവേശിക്കുകയായിരുന്നു. ആദ്യ കാലങ്ങളില്‍ ദുബായില്‍ ജോലി ചെയ്തിരുന്ന സാം പീന്നിട് സോഫിയയ്ക്കു വേണ്ടിയാണു ഓസ്ട്രേലിയയില്‍ എത്തിയത്. അരുണ്‍ ഒസ്ട്രേലിയില്‍ എത്തിയതിലും സോഫിയയ്ക്കു പങ്കുണ്ടായിരുന്നു. ഇതിനു ശേഷം അരുണിന്റെ ഭാര്യയും കുഞ്ഞു. ഓസ്ട്രേലിയയില്‍ എത്തി എങ്കിലും ഇവര്‍ പിന്നീടു തിരികെ പോകുകയായിരുന്നു.

ഇരുവര്‍ക്കും ഉള്ള ശിക്ഷ മാര്‍ച്ച് 21 നു തുടങ്ങുന്ന വാദത്തിനു ശേഷമായിരിക്കും പ്രഖ്യാപിക്കുക. വധശിക്ഷ നിരോധിച്ച രാജ്യമാണ് ഓസ്‌ട്രേലിയ. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്. ഓസ്‌ട്രേലിയയില്‍ അനിശ്ചിത കാലത്തേക്കാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്.

2015 ഒക്ടോബറിലായിരുന്നു പുനലൂര്‍ സ്വദേശിയും യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം മരിച്ചത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. അങ്ങനെയാണ് സോഫി എല്ലാവരെയും വിശ്വസിപ്പിച്ചത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് സാമിന്റെ ഭാര്യ സോഫിയെയും (33) കാമുകന്‍ അരുണ്‍ കമലാസനനെയും (35) പോലീസ് അറസ്റ്റ് ചെയ്തത്.

സാം എബ്രഹാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ ഭാര്യ സോഫിയക്കും കാമുകന്‍ അരുണ്‍ കമലാസനനും എതിരായ മെല്‍ബണ്‍ സുപ്രീം കോടതി ജൂറി വിധി ഓസ്ട്രേലിയയിലെ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി. അവിശുദ്ധ ബന്ധത്തിനായി കാമുകനുമായി ചേര്‍ന്ന് ഭാര്യ നടത്തിയ ക്രൂരതയായാണ് പത്രങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഹെറാള്‍ഡ് സണ്‍ , ദി ഓസ്ട്രേലിയന്‍ , ന്യൂസ് ഡോട്ട് കോം , ദി ഏജ് എന്നിവയൊക്കെ സാം കൊലക്കേസ് വലിയ വാര്‍ത്തയാക്കി.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: