ഓസ്ട്രേലിയയില്‍ വിസ നിയമം മാറുന്നു: നേഴ്സുമാരെയും ബാധിക്കും.

സിഡ്നി: വിദേശ വിസാ നിയമങ്ങള്‍ക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഓസ്ട്രേലിയയില്‍ സ്വദേശികളായ തൊഴിലാളികളുടെ എണ്ണം കുറയുമ്പോള്‍ വിദേശ തൊഴിലാളികള്‍ക്ക് വന്‍ അവസരം ഒരുക്കുന്ന വിസക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 4 വര്‍ഷം വരെ തൊഴിലെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന 457 വിസയാണ് അടിമുടി മാറ്റത്തിന് തയ്യാറെടുക്കുന്നത്.

ഓസ്ട്രേലിയയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിസ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അറിയിച്ചു. പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതോടെ വിദേശ തൊഴിലാളികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഷോര്‍ട് ടെം, മീഡിയം ടെം വിസയുടെ കാലാവധിയിലും മാറ്റം വരും.

ഓസ്ട്രേലിയയിലേക്ക് തൊഴിലന്വേഷിച്ച് പോകുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ നിയമം വന്‍ തിരിച്ചടിയാകും. കുടുംബത്തോടൊപ്പം ദീര്‍ഘകാലം ഓസ്ട്രേലിയയില്‍ താങ്ങാനുള്ള സാഹചര്യവും ഇല്ലാതാവും. ഓസ്ട്രേലിയയില്‍ ചേക്കേറാനൊരുങ്ങുന്ന നേഴ്സുമാരെയും ഈ നിയമം പ്രതികൂലമായി ബാധിക്കും. ഭാഷാ നൈപുണ്യത്തെ ഉയര്‍ന്ന സ്‌കോര്‍ നേടുന്നത് ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് വരാനിരിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: