അഡലൈഡ് ഓര്‍ത്തഡോക്‌സ് ദേവാലയം ദശവര്‍ഷ ജൂബിലി നിറവില്‍

ഓസ്‌ട്രേലിയ: അഡലൈഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ദശവര്‍ഷ ജൂബിലി (Decennial Jubilee) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രില്‍ 1 ഞായറാഴ്ച അഡലൈഡ് പാര്‍ക്‌സ് തീയേറ്ററില്‍ (The Parks Community Centre, 46 Cowan St., Angle Park, SA) വച്ച് സമുചിതമായി നടത്തപ്പെടും. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. ഇടവക വികാരി റവ.ഫാ.അനിഷ് കെ.സാം യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. ബഹുമാന്യനായ മേയര്‍ ഡേവിഡ് ഓ ലഗ്‌ലിന്‍ (City of Prospect, Adelaide), ജിങ് ലീ (Member of Legislative Council, Adelaide), അഡലൈഡില്‍ ആരാധന നടത്തുന്ന എല്ലാ സഭകളിലേയും ബഹുമാന്യരായ വൈദികശ്രേഷ്ഠര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ജൂബിലി സുവനീര്‍ പ്രകാശനം അഭിവന്ദ്യ തിരുമേനി നിര്‍വഹിക്കും. അഡലൈഡിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള കലാപരിപാടികള്‍ സമ്മേളത്തിന് മുന്നോടിയായി നടത്തപ്പെടും. സമ്മേളത്തിന് ശേഷം അഡലൈഡ് ബീറ്റ്‌സ് ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനാര്‍ച്ചന നടത്തപ്പെടും. ആഘോഷങ്ങളുടെ ഭംഗിയായ നടത്തിപ്പിനായി ജൂബിലി കമ്മിറ്റിയും, ഇടവക മാനേജിങ് കമ്മിറ്റിയും വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. ഏവരെയും ജൂബിലി ആഘോഷ പരിപാടികളിലേക്ക് കര്‍തൃനാമത്തില്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: