ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് കണ്‍വന്‍ഷന്‍ ഏപ്രില്‍ 18 മുതല്‍ 30 വരെ.

സഭയുടെ അതിരുകളില്ലാതെ ക്രൂശിന്റെ സ്‌നേഹസന്ദേശവുമായി ശ്രീ C . V ജോര്‍ജ് , ചമ്പലില്‍ ഏപ്രില്‍ മാസം 18ാം തിയതി മുതല്‍ 30ാം വരെ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിന്റെ വിവിധ സ്ഥലങ്ങളിലും സുവിശേഷ സന്ദേശം നല്‍കുന്നു.

ക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയ ശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ പ്രാര്‍ത്ഥന കൂട്ടായ്മയാണ് ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്. സഭയോ സമുദായമോ അല്ല മാറേണ്ടത് ഹൃദയമാണ് മാറേണ്ടത് എന്നുള്ളതും ജീവിതത്തിനു രൂപാന്തരവും നിത്യ രക്ഷയും തരുന്ന യേശുക്രിസ്തുവിന്റെ നിര്‍മ്മല സുവിശേഷം പ്രചരിപ്പിക്കുക എന്നുള്ളതുമാണ് ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്‍ലോഷിപ്പിന്റെ കാതലായ ലക്ഷ്യം. ഓരോരുത്തരും നില്‍ക്കുന്ന സഭയില്‍ ഉറച്ചുനിന്നുകൊണ്ടു ഇതര സഭകളെ ആദരിക്കുക എന്നുള്ളതാണ് CRF ന്റെ അടിസ്ഥാന പ്രമാണം.
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിനു നേതൃത്വം നല്‍കുന്നത് Prof M . Y യോഹന്നാന്‍ ആണ്. Kolenchery St Peter’s College ല്‍ നിന്നും പ്രിസിപ്പല്‍ ആയി റിട്ടയര്‍ ചെയ്ത അദ്ദേഹം തന്റെ 82ാം വയസ്സിലും മുഴുവന്‍ സമയവും സുവിശേഷവേലക്കായി ഓടി നടക്കുന്ന ഒരു കര്‍തൃദാസനാണ്.

ഓസ്‌ട്രേലിയയുടെ വിവിധ സ്ഥലങ്ങളില്‍, ഏപ്രില്‍ മാസം 18ാം തിയതി Perth ലും , 20ാം തിയതി Melbourne ലും , 21ാം തിയതി Brisbane ലും, 22ാം Sydney യിലും ആണ് സുവിശേഷ യോഗങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.

ന്യൂസിലന്‍ഡില്‍, Christchurch ല്‍ ഏപ്രില്‍ മാസം 24ാം തിയതിലും, Wellington ല്‍ 25ാം തിയതിലും, Palmerston North ല്‍ 26ാം തിയതിലും, Hamilton ല്‍ 27ാം തിയതിലും, Auckland ല്‍ 28 , 29 തിയതികളിലും സുവിശേഷ യോഗങ്ങള്‍ നടക്കുന്നു.

ദൈവവചനം കേട്ട് അനുഗ്രഹം പ്രാപിക്കുവാന്‍ നിങ്ങളെ ഓരോരുത്തരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടാതെ Prof M . Y യോഹന്നാന്‍ Power Vision TV യില്‍ കൂടി എല്ലാ ദിവസവും 10am നും, 6pm നും (AEST ) സുവിശേഷ സന്ദേശം നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്, സന്ദര്‍ശിക്കു www.crfgospel.org ,
Contact +61 416 180 955 (Autsralia), +64 21 126 8337 (New Zealand)

വാര്‍!ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: