നവോദയ ഓസ്‌ട്രേലിയ സാംസ്‌കാരിക കൂട്ടായ്മയുടെ ഉത്ഘാടനം ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തപ്പെടുന്നു

നവോദയ ഓസ്‌ട്രേലിയ രാഷ്ട്രീയ സാംസ്‌ക്കാരിക കൂട്ടായ്മയുടെ ഔപചാരിക ഉല്‍ഘാടനം സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുന്‍ വിദ്യാഭ്യാസ സാംസ്‌ക്കാരിക മന്ത്രിയുമായ സഖാവ് എം എ ബേബി ഉല്‍ഘാടനം ചെയ്യുകയാണ് . മെയ് 16 മുതല്‍ ജൂണ്‍ 3 വരെയാണ് പര്യടനം . കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഓസ്‌ട്രേലിയ ദേശീയ ജനറല്‍ സെക്രട്ടറി ബോബ് ബ്രിസ്റ്റോണ്‍ പെര്‍ത്തിലെ പൊതു പരിപാടിയില്‍ മുഖ്യ അതിഥിയായി സംസാരിക്കും. പല സംസ്ഥാങ്ങളിലും രണ്ടു വര്‍ഷത്തോളമായി പ്രവര്‍ത്തനം ആരംഭിച്ച നവോദയ ഓസ്‌ട്രേലിയ മുഴുവന്‍ സംസ്ഥാങ്ങളിലെ നിയമ നടപടികള്‍
പൂര്‍ത്തീകരിച്ചു സെന്‍ട്രല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന ഏകീകരണ ഉല്‍ഘാടനമാണ് മുഴുവന്‍ സംസഥാനങ്ങളിലും നടക്കുക . ഓസ്‌ട്രേലിയന്‍ പ്രവാസ സമൂഹത്തിന്റെ ഇടയില്‍ വേറിട്ട പ്രവര്‍ത്തന ശൈലിയുമായാണ്‌ന വോദയ കടന്നു വരുന്നത് . പുരോഗമന സെക്കുലര്‍ ആശങ്ങളെ മുന്‍ നിര്‍ത്തി എല്ലാ ജന വിഭാഗങ്ങളെയും ഉള്‍കൊള്ളിച്ചു കൊണ്ട് വലിയ മുന്നേറ്റമാണ് മുഴുവന്‍ സംസ്ഥാനങ്ങളിലും നവോദയ ഓസ്‌ട്രേലിയ നടത്തിക്കൊണ്ടിരിക്കുന്നത് . ഒട്ടനവധി പ്രവാസി വിഷയങ്ങള്‍ മലയാളികള്‍ അഭിമുഖീകരിക്കുന്നുണ്ട് . അത്തരം കാര്യങ്ങളില്‍ പൊതുവായ വികാരങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരുകയും മുഴുവന്‍ മലയാളികളുടെയും പിന്തുണ ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് നവോദയ ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയ വിവിധ സംസ്ഥാങ്ങളില്‍ രൂപീകരിച്ചിട്ടുള്ള നവോദയ ഓസ്‌ട്രേലിയ സംസഥാന കമ്മിറ്റികളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് .

പ്രധാന പട്ടണങ്ങളില്‍ ജി എസ് പ്രതീപ് നടത്തുന്ന അറിവിന്റെ കല Art of Knowledge കൈരളി ടി വി യുടെ അഷ്വമേധം പരിപാടിയും അരങ്ങേറും . ഓസ്‌ട്രേലിയന്‍ ചരിത്രത്തില്‍ ആദ്യമായി മുന്‍ നിര മലയാള ദൃശ്യ മാധ്യമം സംപ്രേക്ഷണം ചെയ്യുന്ന ആദ്യ പരിപാടി കൂടിയാണിത്

പെര്‍ത്ത് മെയ് 19 ശനി
മെല്‍ബണ്‍ മെയ് 20 ഞായര്‍
കാന്‍ബറ മെയ് 25 വെള്ളി
സിഡ്‌നി മെയ് 26 ശനി
ബ്രിസ്‌ബേന്‍ മെയ് 27 ഞായര്‍
അഡിലെയ്ഡ് ജൂണ്‍ 2 ശനി

പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.

(NSW) Roy Varghese 0405273024 . (WA) Rejil Pookkuth 0421957400 . (Vic)Bineesh Kumar 0402826028. (Qld)Mahesh Veetil 0479056007. (SA) Biji Karun 0423372380

വാര്‍!ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: