എം എ ബേബിയ്ക്ക് ഓസ്ട്രേലിയയില്‍ സ്വീകരണം

സിഡ്നി> മതേതര ജനാധിപത്യ  സാംസ്കാരിക  കൂട്ടായ്‌മയായ  നവോദയ ഓസ്‌ട്രേലിയയുടെ  ഔപചാരിക  ഉല്‍ഘാടനത്തിനായി  എത്തിയ  എം  എ  ബേബിയ്ക്ക്  സിഡ്നി  അന്താരാഷ്ട്ര  വിമാനത്താവളത്തിൽ  വിവിധ അസോസിയേഷൻ  ഭാരവാഹികളുടെയും  നവോദയ  സിഡ്നി ഘടകത്തിന്റെയും നേതൃത്വത്തിൽ സ്വീകരണം  നൽകി.

മെയ് 26  വൈകിട്ട് 5 മണിക്ക് സിഡ്നിയിലെ   ഗ്രാൻവിൽ  ടൗൺ  ഹാളിലും തുടർന്ന്  25 നു കാൻബറ , 27 നു ബ്രിസ്‌ബേൻ , ജൂൺ 2 നു അഡലൈഡ് , ജൂൺ 3 നു മെൽബൺ , ജൂൺ 6 നു പെർത് എന്നിവിടങ്ങളിലെ  നവോദയ യൂണിറ്റ്  ഉത്‌ഘാടന  യോഗങ്ങളിൽ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ സ്റ്റേറ്റിലും ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന്റെ അശ്വമേധം ഷോയും ഉണ്ടായിരിക്കും. ഓസ്‌ട്രേലിയൻ  പര്യടനത്തോടനുബന്ധിച്ചു പാർലമെൻറ് അംഗങ്ങൾ , ഉൾപ്പെടെയുള്ള  ഗവർമെൻറ് പ്രതിനിധികളുടേയും  ഇടതുപക്ഷ സംഘടനകളുടേയും  ഭാരവാഹികളുമായും  കൂടിക്കാഴ്ച  ആസൂത്രണം  ചെയ്‌തിട്ടുണ്ട്‌. കൂടാതെ വിവിധ അസോസിയേഷൻ പരിപാടികളിലും  പങ്കെടുക്കും.

മെയ് 23 നു  സിഡ്നിയിൽ എത്തിയ  എം എ ബേബിക്ക് നൽകിയ സ്വികരണത്തിനു  നവോദയ സിഡ്നി ഘടകം പ്രസിഡന്റ് ഡോക്ടർ ആനന്ദ് ആന്റണി, റോയി വറുഗീസ് , സെൻട്രൽ കമ്മിറ്റി അംഗം കെ ജി സജീവ് , ക്രിസ്  വിവിധ അസോസിയേഷൻ  ഭാരവാഹികളായ  സജി ജേക്കബ് , അനൂപ്  എന്നിവർ നേതൃത്വം നൽകി.

Share this news

Leave a Reply

%d bloggers like this: