കോവളത്ത് ഐറിഷ് വനിത കൊല്ലപ്പെട്ട സംഭവം സിനിമയാകുന്നു; മൂടിവെക്കാന്‍ ശ്രമിച്ച പലതും പുറത്തുവരുമെന്ന് സംവിധായകന്‍

കോവളത്ത് ഐറിഷ് സ്വദേശിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം സിനിമയാകുന്നു. വിദേശ വനിതയുടെ കുടുംബവുമായി അടുത്ത് ബന്ധമുള്ള വിജു വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവതിയെ കാണാതായതുമുതല്‍ അവരുടെ കുടുംബത്തിനൊപ്പം സഹായത്തിനായി ഉണ്ടായിരുന്നു വ്യക്തിയാണ് ബിജു വര്‍മ്മ.

യുവതിയെ കാണാതായതുമുതല്‍ കുടുംബം നടത്തിയ തിരച്ചിലും അവര്‍ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍ഡോ-ഐറിഷ് പ്രൊഡക്ഷന്‍സിന്റെ കീഴിലാണ് ചിത്രം നിര്‍മ്മിക്കുക.യുവതിയെ കാണാതയാതുമുതല്‍ തങ്ങളെ സഹായിച്ച ബിജുവിന് ഈ ചിത്രം നന്നായി അവതിരിപ്പിക്കാന്‍ കഴിയും എന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറുയുന്നത്.’അധികൃതര്‍ പൊതുജനത്തിന്റെ മുന്നില്‍ മൂടിവെക്കാന്‍ ശ്രമിച്ച പലതും’ ഈ സിനിമയിലൂടെ പുറത്ത് കൊണ്ടുവരുമെന്നാണ് വിദേശ വനിതയ്ക്ക് നീതി ആവശ്യപെട്ടുള്ള ക്യാംപെയിന്റെ ഭാഗമായി ആരംഭിച്ച ഫോസ്ബുക്ക് പേജില്‍ പ്രൊജക്ട് വിവരിച്ചുള്ള കുറിപ്പിലൂടെ അണിയറപ്രവര്‍ത്തര്‍ പറയുന്നത്.

അവതരിപ്പിക്കുന്ന വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ചിത്രം അന്താരാഷ്ട്രതലത്തില്‍ എത്തിക്കണമെന്നാണ് അണിയറപ്രവര്‍ത്തകരുടെ ആഗ്രഹം. അധികൃതര്‍ പൊതുജനത്തിന്റെ മുന്നില്‍ മൂടിവെക്കാന്‍ ശ്രമിച്ച പലതും ഈ സിനിമയിലൂടെ പുറത്ത് കൊണ്ടുവരുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. പുതിയതായി ആരംഭിക്കുന്ന ഇന്‍ഡോ- ഐറിഷ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുക.

2018 മാര്‍ച്ചിലായിരുന്നു പോത്തന്‍കോടുള്ള ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സയ്ക്ക് എത്തിയ വിദേശ വനിതയെ കാണാതാവുന്നത്. അന്ന് തന്നെ സഹോദരിയുടെ പരാതിയില്‍ കോവളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യ്തിരുന്നു. എന്നാല്‍ ഏറെ നാള്‍നീണ്ടു നിന്നു അന്വേക്ഷണങ്ങള്‍ക്കൊടുവില്‍ മൃതദേഹം കണ്ടല്‍ക്കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. വിദേശ വനിതയെ കൊന്ന പ്രതികളെ പിന്നീട് പോലീസ് പിടികൂടുകയും ചെയ്യ്തു. യഥാര്‍ത്ഥ സംഭവത്തെ അസ്പഥമാക്കി ഇത്തരത്തില്‍ ഒരു ചിത്രം വരുമ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ പോലെ ഏറെ പ്രതീക്ഷയിലാണ് ചലച്ചിത്ര അസ്വാദകരും. ഉടനെ പ്രോജക്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: