യൂറോപ്പിലെ കുടിയേറ്റ നിയന്ത്രണം: ഇ.യു നേതാക്കള്‍ ധാരണയിലെത്തി

ബ്രസല്‍സ്: യൂറോപ്പിനെ ലക്ഷ്യംവെച്ചെത്തുന്ന അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും നിയന്ത്രിക്കുന്നതു സംബന്ധിച്ച് യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ ധാരണയിലെത്തി. ബ്രസല്‍സില്‍ നടന്ന യോഗത്തില്‍ ഒമ്പതു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കു ശേഷമാണ് ധാരണയായത്. അംഗരാജ്യങ്ങളില്‍ അഭയാര്‍ഥികളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്യാംപുകള്‍ തുറക്കാനും അനധികൃത കുടിയേറ്റക്കാരെ വേര്‍തിരിക്കാനുള്ള നടപടികള്‍ക്കും തീരുമാനമായിട്ടുണ്ട്. ഏതൊക്കെ രാജ്യങ്ങളില്‍ കുടിയേറ്റ നിയന്ത്രണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നത് വ്യക്തമല്ല. ഈ കേന്ദ്രങ്ങളില്‍ നിന്നുള്ള പുനരധിവാസം പിന്നീടാണ് നടക്കുക. അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി തുര്‍ക്കിക്ക് നല്‍കിവരുന്ന ധനസഹായം വര്‍ധിപ്പിക്കാനും ഉത്തര കൊറിയക്കുള്ള ധനസഹായത്തില്‍നിന്ന് 50 കോടി … Read more