സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; കൗമാരക്കാരില്‍ മറവിക്ക് കാരണമാകുമെന്ന് പഠനം

കൗമാരക്കാര്‍ക്കിടയിലുള്ള അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം മറവിക്ക് കാരണമാവുന്നു എന്ന് പഠന റിപ്പോര്‍ട്ട്. സ്വിസ്സ് ശാസ്ത്രജ്ഞരാണ് ഇതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടു വന്നത്. സ്വിസ്സ് ട്രോപ്പിക്കല്‍ ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാര്‍ട്ടിന്‍ റൂസിലിയുടെ നേതൃത്വത്തിലുള്ള ടീമാണ് ഗവേഷണം നടത്തിയത്. 12 വയസ്സ മുതല്‍ 17 വയസ്സു വരെയുള്ള മുന്നൂറോളം കുട്ടികളുടെയിടയില്‍ ഒരുകൊല്ലം കൊണ്ട് നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ പുറത്തു വിടുന്ന റേഡിയേഷനാണ് മറവിക്ക് കാരണക്കാരന്‍. മൊബൈല്‍ ഫോണ്‍ പുറത്തു വിടുന്ന റേഡിയോ തരംഗങ്ങള്‍ ഇലക്ട്രോ മാഗനറ്റിക്ക് ഫീല്‍ഡ് കൗമാരക്കാരുടെ ഫിഗറല്‍ മെമ്മറി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഒരു വസ്തു കണ്ട് അത് ചിത്രങ്ങളായി മനസ്സില്‍ എത്തിക്കുകയും പിന്നീട് വാക്കുകളായി ഓര്‍മിച്ചെടുക്കുകകയും ചെയ്യാനുള്ള കഴിവാണ് ഫിഗറല്‍ മെമ്മറിയിലൂടെ സാധ്യമാകുന്നത്. തലച്ചോറിന്റെ വലത്തെ വശത്താണ് ഫിഗറല്‍ മെമ്മറിയുള്ളത്. ഈ വശത്തെയാണ് മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ബാധിക്കുന്നത്.

മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന നേരത്ത് ഹെഡ് സെറ്റോ ലൗഡ് സ്പിക്കറോ ഉപയോഗിക്കുക.ഫോണില്‍ സംസാരിക്കുമ്പോള്‍ മികച്ച നെറ്റ് വര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഫോണ്‍ പരമാവധി ചാര്‍ജില്‍ ഉപയോഗിക്കുക. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ റേഡിയേഷന്‍ ഉണ്ടാക്കുന്ന അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാം എന്നാണ് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വയര്‍ലെസ്സ് കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ പെടുന്ന സന്ദേശങ്ങള്‍ അയക്കുന്നതും, ഗെയിമുകളും, ഇന്റര്‍നെറ്റ് ബ്രൗസിങ്ങും വളരെ കുറച്ചു മാത്രമേ റേഡിയേഷന്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നുള്ളു. റേഡിയേഷന്‍ അപകടങ്ങളെ കുറിച്ച് ദീര്‍ഘനാളത്തെ നിരിക്ഷണത്തിലൂടെ മാത്രമേ കണ്ടെത്താനാവു എന്നാണ് മാര്‍ട്ടിന്‍ റൂസിലി പറയുന്നത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: