ഇന്‍കം പ്രൊട്ടക്ഷന്‍ എന്ത് ? എന്തിന് ?

ഇന്‍കം പ്രൊട്ടക്ഷന്‍ എന്ത് ? എന്തിന് ?

ദീര്‍ഘ കാലം അസുഖത്തിനടിമപ്പെട്ടാലോ സ്ഥിരമായ ഡിസബിലിറ്റി പിടിക്കപെടുകയോ ചെയ്താല്‍ 75 % വാര്‍ഷിക വരുമാനം വരെ കിട്ടിക്കൊണ്ടിരിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ഏര്‍പ്പെടുന്ന ഉടമ്പടിയാണ് ഇന്‍കം പ്രൊട്ടക്ഷന്‍.

ആരെല്ലാം ഇതെടുക്കാന്‍ അര്‍ഹരാണ് ?
സ്ഥിര വരുമാനം ഉള്ള ഉദ്യോഗസ്ഥരും സെല്‍ഫ് എംപ്ലോയ്ഡ് ആയവര്‍ക്കും ഇന്‍കം പ്രൊട്ടക്ഷന്‍ എടുക്കാം.

ടാക്‌സ് റിലീഫ് എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത് ?
ഇന്‍കം പ്രൊട്ടക്ഷന്‍ പോളിസി എടുക്കുമ്പോള്‍ റെവന്യൂ ഡിപ്പാര്‍ട്‌മെന്റ് അനുവദിക്കുന്ന ഇളവ് ആണിത്. ഹയര്‍ ടാക്‌സ് കൊടുക്കുന്ന എംപ്‌ളോയീ 40 % വരെ ടാക്‌സ് റിലീഫിനു അര്‍ഹയാണ്. ഉദാഹരണത്തിന് 50 യൂറോ പോളിസി പ്രീമിയം ആണെങ്കില്‍ 20 യൂറോ വരെ ഇളവ് ഉണ്ടാകും.

എന്ന് വരെ ഇന്‍കം പ്രൊട്ടക്ഷന്‍ കിട്ടികൊണ്ടിരിക്കും ?
പോളിസി ആക്ടിവായി അന്നുമുതല്‍ നമ്മള്‍ റിട്ടയര്‍ ചെയ്യുന്ന കാലം വരെ (ഇപ്പോള്‍ എഴുപത് വയസ്സ് വരെ ) ഇന്‍കം പ്രൊട്ടക്ഷന്‍ കവര്‍ വാങ്ങാവുന്നതാണ്.

ഒരിക്കല്‍ ക്ലെയിം വാങ്ങിയാല്‍ പിന്നീട് കിട്ടുമോ ? അഥവാ പ്രീമിയം കൂടുമോ?
തുടങ്ങുന്ന കാലം മുതല്‍ അവസാനം വരെ ഒരേ പ്രീമിയം കൊടുത്താല്‍ മതിയാകും.ഇതല്ലാതെ റിവ്യു ചെയ്യാവുന്ന പ്ലാനും ലഭ്യമാണ്. കോണ്‍ട്രാക്ട് പീരിയഡില്‍ എത്ര പ്രാവശ്യം വേണമെങ്കിലും ക്ലെയിം ചെയ്യാന്‍ കഴിയും.

എന്താണ് deferral പീരിയഡ് ?
ഡിസെബിലിറ്റി അല്ലെങ്കില്‍ അസുഖം തുടങ്ങിയ ശേഷം എത്ര നാള്‍ കഴിഞ്ഞു ബെനഫിറ്റ് തുടങ്ങണം എന്ന് ആദ്യം തന്നെ ഏര്‍പ്പെടുന്ന ഉടമ്പടി ആണിത്. Deferral പീരീഡ് നീട്ടി എടുത്താല്‍ അത്രയൂം പ്രീമിയം കുറയും. ഉദാഹരണത്തിന് HSE അവരുടെ സ്റ്റാഫിന് ആദ്യത്തെ ആറു മാസം വരെ sickness benefit നല്‍കുന്നുണ്ട്. എന്നാല്‍ ആറു മാസത്തിനു ശേഷം യാതൊരു പേയ്‌മെന്റും ഇല്ല താനും. ഇങ്ങിനെ ഉള്ളവര്‍ക്ക് ഇന്‍കം പ്രൊട്ടക്ഷന്‍ deferral പീരിയഡ് ആറു മാസം വയ്ക്കുന്നതാണ് ഉചിതം.

ആര്‍ക്കും ഇന്‍കം പ്രൊട്ടക്ഷന്‍ കിട്ടുമോ ?
ഇന്‍കം പ്രൊട്ടക്ഷന് വേണ്ട മെഡിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് കുറെ കൂടുതല്‍ ആണ്. പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍, ജനിതക രോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവര്‍ക്കു ഇന്‍കം പ്രൊട്ടക്ഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. അത് പോലെ നിലവില്‍ നടുവേദന, മാനസിക അസുഖങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ക്ക് മിക്കവാറും ആ കണ്ടീഷനുകള്‍ കവറില്‍ നിന്ന് exclude ചെയ്യുകയാണ് പതിവ്.

ഏതു കമ്പനിയുടെ ഇന്‍കം പ്രൊട്ടക്ഷനും നല്ലതാണോ?
പല കമ്പനികളുടെയും small letters കൂടെ(കണ്ടീഷന്‍സ് ) വായിച്ചു മാത്രമേ ഈ കവര്‍ എടുക്കാവൂ. ചില Occupations( retail manager, painter, etc ) ക്ലാസ് 1 ,2 ,3 ,4 എന്നിവ ആയി തിരിച്ചിരിക്കുന്നത് പല രീതിയില്‍ ആണ്. Friends First എന്ന company ആണ് ഇന്ന് അയര്‍ലണ്ടിലെ market ലീഡ് ചെയ്യുന്നത്. ഇവരുടെ ക്ലെയിം processing വളരെ നല്ലതാണു എന്നൊരു അഭിപ്രായം ഉണ്ട്. ഇവരെ കൂടാതെ
അവിവ, ഐറിഷ് ലൈഫ് , ന്യൂ അയര്‍ലന്‍ഡ്, റോയല്‍ ലണ്ടന്‍ എന്നീ കമ്പനികള്‍ കൂടി ഇന്‍കം പ്രൊട്ടക്ഷന്‍ കവര്‍ നല്‍കുന്നുണ്ട്.

Income പ്രൊട്ടക്ഷന്‍ ചെലവ് കൂടിയ ഇന്‍ഷുറന്‍സ് ആണെന്ന് പറയാറുണ്ടല്ലോ?
ഒരളവില്‍ ഇത് ലൈഫ് ഇന്‍ഷുറന്‍സിനേക്കാള്‍ ചെലവ് ഏറിയതാണ്. കാരണം ഡിസബിലിറ്റി/ രോഗം എന്നീ സമയങ്ങളില്‍ retirement വരേ നിശ്ചിത തുക എല്ലാ മാസവും ഉപഭോക്താവിന് നല്‍കേണ്ടതിനാല്‍ ഇതിന്റെ കോസ്റ്റ് മറ്റു പോളിസികളെ അപേക്ഷിച്ചു കൂടുതല്‍ ആണ്. എങ്കിലും ടാക്‌സ് റിലീഫ് കിട്ടുന്നതിനാല്‍ ചെലവ് കുറക്കാന്‍ കഴിയും.വളരെ പ്രാധാന്യം ഉള്ള ഒരു പ്രൊട്ടക്ഷന്‍ കവറാണ് ഇത്.

ചെറുപ്പകാര്‍ക്കു ഇന്‍കം പ്രൊട്ടക്ഷന്‍ കൊണ്ട് എന്ത് പ്രയോജനം ആണ് ഉള്ളത് ?
പ്രായം കുറവുള്ളവര്‍ക്കു പ്രീമിയം കുറവേ വരൂ . അത് കൂടാതെ, പ്രായം കൂടുമ്പോള്‍ വരുന്ന മെഡിക്കല്‍ കണ്ടിഷന്‍സ് സംഭവിച്ച ശേഷം ഈ കവര്‍ ലഭ്യമാകില്ല എന്നതാണ് സത്യം.

ഈ കവര്‍ തുടങ്ങാന്‍ ഒരു പാട് procedure ഉണ്ടോ ?
നിലവില്‍ അസുഖങ്ങള്‍/ മെഡിക്കല്‍ ഹിസ്റ്ററി ഇല്ലാത്തവര്‍ക്ക് 24 മണിക്കൂറില്‍ തുടങ്ങാവുന്ന ഒന്നാണിത്. അഥവാ relevant medical ഹിസ്റ്ററി ഉണ്ടെങ്കില്‍ doctor report വേണ്ടി വന്നേക്കും.

കൂടുതല്‍ അറിയാന്‍ എന്ത് ചെയ്യണം?
ഇമെയില്‍ വഴി അറിയാന്‍ joseph@irishinsurance.ie എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഇല്ലെങ്കില്‍ ഫോണ്‍ വഴി 0873219098 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: