ഹൃദയസ്തംഭനം ഒഴിവാക്കാന്‍ ചോക്ലേറ്റിന് കഴിയുമെന്ന് പുതിയ പഠനം

ചോകലേറ്റ് കഴിച്ച് ഹൃദയസ്തംഭനത്തെ ചെറുക്കാമെന്ന് പുതിയ പഠനം. മാസത്തില്‍ മൂന്ന് ബാര്‍ ചോകലേറ്റ് കഴിച്ചാല്‍ ഹാര്‍ട്ട് അറ്റാക്കില്‍ നിന്നും രക്ഷപെടാമെന്നാണ് കണ്ടെത്തല്‍. ജര്‍മ്മനിയില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ മൗണ്ട് സീനായിലുള്ള ഐക്കാന്‍ മെഡിക്കല്‍ സ്‌കൂളാണ് പുതിയ മരുന്നിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. മാസത്തില്‍ മൂന്ന് ബാര്‍ ചോക്ലേറ്റുകള്‍ കഴിക്കാനാണ് പഠനം നിര്‍ദേശിക്കുന്നത്.

ഏകദേശം അഞ്ചുലക്ഷത്തോളം ആളുകളില്‍ പലതവണയായി നടത്തിയ പഠനത്തിന് ശേഷമാണ് ഐക്കാന്‍ മെഡിക്കല്‍ സ്‌കൂള്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. മറ്റുള്ളവരെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ ചോകലേറ്റ് കഴിക്കുന്നവര്‍ക്ക് ഹൃദയസ്തംഭനം വരാനുള്ള സാധ്യതയില്‍ 13 ശതമാനം കുറവുള്ളതായാണ് കണ്ടെത്തല്‍.

ചോകലേറ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന കൊക്കോയില്‍ അടങ്ങിയിരിക്കുന്ന ഫ്ളവനോയിഡിന്റെ സാന്നിധ്യം രക്തധമനികളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതാണ് ശരീരത്തെ ഹൃദയസ്തംഭനത്തില്‍ നിന്നും സംരക്ഷിക്കുന്നതെന്നാണ് കണ്ടെത്തല്‍. എന്നാല്‍, ഇതൊക്കെ മനസില്‍ വച്ച് കണക്കില്ലാതെ ചോകലേറ്റ് കഴിച്ച് പ്രമേഹം വരുത്തിവയ്ക്കരുതെന്നും ഇവര്‍ പറഞ്ഞുവയ്ക്കുന്നുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: