ടാനിങ് ക്രീമുകള്‍ ത്വക്ക് ക്യാന്‍സറില്‍ നിന്ന് സംരക്ഷണം തരില്ലെന്ന് പഠനം

തൊലിപ്പുറത്തെ ക്യാന്‍സറില്‍ നിന്ന് രക്ഷനേടാന്‍ സ്പ്രേ, ഓയിന്റ്മെന്റ്, ക്രീമുകള്‍, ലോഷന്‍ എന്നിങ്ങനെ പരീക്ഷണങ്ങള്‍ ഒരുപാട് നടത്താന്‍ ഇന്ന് സൗകര്യമുണ്ട്. പക്ഷെ, ഇവയൊന്നും ഉദ്ദേശിക്കുന്ന ഫലം തരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിദേശ മെഡിക്കല്‍ സ്‌കൂളുകളുടെ പഠനങ്ങളാണ് ഇത് സംബന്ധിച്ച നിഗമനങ്ങളിലേക്ക് നയിച്ചത്. നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വഭാവം, കുടുംബ പാരമ്പര്യം, വര്‍ഷങ്ങളോളം തുടര്‍ന്നു വരുന്ന ജീവിത രീതി എന്നിവയെല്ലാം ത്വക്കിലെ കാന്‍സറിന് കാരണമായി വരാവുന്നതാണ്.

നിങ്ങളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, എന്നിങ്ങനെ കുടുംബത്തിലുള്ള സ്‌കിന്‍ ക്യാന്‍സര്‍ ചരിത്രം പ്രധാനകാരണമാണ്. സൂര്യ പ്രകാശത്തിന് സമാനമായ രീതിയില്‍ അള്‍ട്രാവയലറ്റ് റേഡിയേഷന്‍ പുറപ്പെടുവിക്കുന്ന ഉപകരണമാണ് ടാനിങ് ബെഡ്. ടാനിങ് ബെഡ് ഉപയോഗിക്കുകയും സൂര്യപ്രകാശമേല്‍ക്കാത്ത വസ്ത്രങ്ങള്‍ ധരിക്കാത്തതും ഇന്ന് സാധാരണമാണ്. ഇത്തരം നിരവധിയായ കാരണങ്ങളുണ്ട് ടാനിങ് ക്രീമുകളെ വിപണിയില്‍ പിടിച്ചുനിര്‍ത്തുന്നതായിട്ട്.

ലോകത്ത് ഏറ്റവും സാധാരണമായി കണ്ടുവരുന്ന കാന്‍സറുകളില്‍ ഒന്നാണ് ത്വക്കിലെ ക്യാന്‍സര്‍. ഇന്‍ഡോര്‍ ടാന്നിങ് ബെഡുകള്‍ ക്യാന്‍സര്‍ വരുത്തിവെക്കുമെന്ന വിലയിരുത്തല്‍ ഉള്ളപ്പോള്‍ തന്നെ ഇവയുടെ ഉപയോഗം സാധാരണമാകുന്നുണ്ട്. അതേസമയം സണ്‍ലെസ്സ് ടാനിങ് ഉത്പന്നങ്ങള്‍ താരതമ്യേന സുരക്ഷിതമാണെന്ന ധാരണയും ഉണ്ടായിരുന്നു. സ്‌കിന്‍ ക്യാന്‍സര്‍ നിരക്ക് കുറയ്ക്കാന്‍ ഇവ സഹായിക്കണമെങ്കില്‍ ഇന്‍ഡോര്‍ ടാനിങ്ങും ഔട്ഡോര്‍ സണ്‍ബാത്തിങ്ങും ഉള്‍പ്പടെ കൃതൃമമായ രീതികളില്‍ നിന്ന് എല്ലാവരും പിന്മാറണമെന്ന അഭിപ്രായമാണ് ഗവേഷകന്‍ മാത്യു മാന്‍ഷ് (Matthew Mansh) പങ്കുവെക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: