സീരിയസ് ഇല്‍നെസ്സ് കവര്‍ എന്നാല്‍ എന്താണ് ?

നമ്മുടെ ജോലി ചെയ്യാനുള്ള കഴിവിനെ തന്നെ ബാധിക്കാവുന്ന രോഗങ്ങള്‍ ധാരാളം ആണ്. പ്രധാനമായും സീരിയസ് അസുഖം എന്ന് പറയുമ്പോള്‍ പൊതുവെ പറയാവുന്ന രോഗങ്ങള്‍ ആണ് ഹാര്‍ട്ട് അറ്റാക്ക്, ക്യാന്‍സര്‍, സ്‌ട്രോക്ക്, പാരാലിസിസ് മുതലായവ. ഇത് കൂടാതെ 70 നു മേലെ വേറെ അധികം അറിയപ്പെടാത്ത രോഗാവസ്ഥകള്‍ കൂടെ മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും സീരിയസ് രോഗങ്ങളായി കാണുന്നു.

ലൈഫ് ഇന്‍ഷുറന്‍സിന്റെ കൂടെ പൊതുവെ നിര്‍ദ്ദേശിക്കുന്ന ഒരു കവര്‍ ആണ് സീരിയസ് ഇല്‍നെസ്സ്.
ഉദാ : Mr A € 200,000 ലൈഫ് കവറിനോടൊപ്പം €50,000 സീരിയസ് ഇല്‍നെസ്സ് കവര്‍ കൂടെ എടുത്തിട്ടുണ്ട് . Mr A, ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടി വരുകയാണെങ്കില്‍ ഈ € 50 ,000 ഇദ്യേഹത്തിനു ലഭിക്കാവുന്നതാണ് . ഈ കവര്‍ എടുക്കുന്ന സമയത്തു യാതൊരു രീതിയിയിലും ഈ അസുഖലക്ഷണങ്ങള്‍ എടുക്കുന്ന ആള്‍ക്ക് ഉണ്ടായിരിക്കാന്‍ പാടില്ല. ചുരുക്കത്തില്‍ ഈ തരത്തില്‍ ഉള്ള അസുഖങ്ങള്‍ വന്ന ശേഷമോ അഥവാ ഡയബെറ്റിസ് മുതലായ ലൈഫ്‌സ്‌റ്റൈല്‍ രോഗങ്ങള്‍ വന്ന ശേഷമോ ഈ കവര്‍ ലഭിക്കുന്നതല്ല.

ഞങ്ങളുടെ ഏകദേശ എസ്റ്റിമേറ്റ് പ്രകാരം കുടുമ്പ വാര്‍ഷിക വരുമാനത്തിന്റെ രണ്ടു മുതല്‍ നാല് വരെ മടങ്ങു സീരിയസ് ഇല്‍നെസ്സ് കവര്‍ ഓരോ പോളിസി ഹോള്‍ഡര്‍ക്കും വേണ്ടതാണ്. കമ്പനികളില്‍ നിന്നുള്ള വിവര പ്രകാരം അടുത്ത വര്‍ഷങ്ങളില്‍ സീരിയസ് ഇല്‍നെസ്സ് ചേര്‍ത്തിട്ടുള്ള പുതിയ കവറുകള്‍ക്കു പ്രീമിയം കൂടിവരാനുള്ള ചാന്‍സ് ഉണ്ട്. അവര്‍ പറയുന്ന കാരണം ആവറേജ് മനുഷ്യ ആയുസ്സിനുണ്ടായ വര്‍ദ്ധനവും അതുപോലെ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളുടെ വര്‍ദ്ധിച്ച incidence ഉം ആണ്. ഇത് ഇപ്പോള്‍ നിലവിലുള്ള പോളിസികളെ ബാധിക്കുന്നില്ല.

പല ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുള്ള സീരിയസ് ഇല്‍നെസ്സ് കവറുകള്‍ വ്യത്യസ്തങ്ങള്‍ ആണ്. ഉദാഹരണത്തിന് testicular cancer in situ എന്ന കണ്ടീഷന് കവര്‍ ചെയ്യുന്ന രണ്ടു സ്ഥാപനങ്ങളെ ഉള്ളു. പോളിസി എടുക്കുന്നതിനു മുന്‍പ് comparative റിപ്പോര്‍ട്ട് വാങ്ങി പഠിച്ചു വേണം ഇത്തരം പോളിസികള്‍ എടുക്കുവാന്‍.

സീരിയസ് ഇല്‍നെസ്സ് കവറിനേക്കാള്‍ കുറച്ചു കൂടെ സുപ്പീരിയര്‍ പ്രൊട്ടക്ഷന്‍ ആണ് ഇന്‍കം പ്രൊട്ടക്ഷന്‍. ഏതു തരാം അസുഖമായാലും(മാനസികം അടക്കം ) ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി സിക്ക് ലീവ് എടുത്ത ശേഷം, എല്ലാ മാസവും ഒരു തുക, റിട്ടയര്‍ ആകുന്ന വരെ ലൈഫ് കമ്പനിയില്‍ നിന്ന് ലഭിക്കുന്ന വളരെ പ്രാധാന്യമുള്ള ഒരു കവറാണിത്. ഈ പോളിസി ലഭിക്കുന്നതിനും, തുടക്കത്തില്‍ മേജര്‍ അസുഖങ്ങള്‍ ഒന്നും നിലവില്‍ ഉണ്ടാകുവാന്‍ പാടില്ല.

കൂടുതല്‍ വിവരങ്ങള്‍ക്കായി, ഡബ്ലിനിലെ ഒരു പ്രധാന ബ്രോക്കര്‍ സ്ഥാപനമായ Irish Insurance ലെ ക്വാളിഫൈഡ് ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ Joseph Ritesh QFA യെ ബന്ധപ്പെടാവുന്നതാണ്. Phone Number : 087 321 9098 / ഈമെയില്‍ : joseph@irishinsurance.ie

Share this news

Leave a Reply

%d bloggers like this: