ഒരു രാത്രിയുറക്കം പോലും നഷ്ടപ്പെടുന്നത് പ്രമേഹം ഉയരാന്‍ കാരണമാകുമെന്ന് പഠനം

രാത്രിയുറക്കം അഥവ 6 മണിക്കൂര്‍ നേരത്തെ ഉറക്കം കളഞ്ഞിട്ട് ഒരു കാര്യവും ചെയ്യരുതെന്ന് പ്രമേഹരോഗികളോട് വിദഗ്ധര്‍ പറയുന്നു. രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുന്നത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഗ്ലൂക്കോസ് ഉത്പാദനത്തിനും ഇന്‍സുലിന്‍ ക്രമപ്പെടുത്താനുമുള്ള കരളിന്റെ ശേഷി ഒറ്റ രാത്രികൊണ്ട് തകിടം മറിയുമത്രെ! ടൈപ്പ്-2 പ്രമേഹം, ഫാറ്റി ലിവര്‍ എന്നിവയാണ് അനന്തരഫലങ്ങള്‍. ഈ രോഗമുള്ളവര്‍ ഉറക്കം നഷ്ടപെടുത്തരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഗ്ലൂക്കോസ് അളവിലെ ഏറ്റക്കുറച്ചിലിന് കാരണം ഭക്ഷണമാണോ ഉറക്കമാണോ മറ്റെന്തെങ്കിലും പ്രശ്നമാണോയെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ജപ്പാനിലെ ടോഹോ (toho) സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ ഉത്തരം ലഭ്യമായത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ 6 മണിക്കൂര്‍ രാത്രിയുറക്കം നഷ്ടപ്പെടുന്നത് ഗ്ലൂക്കോസ് അളവ് ഉയരാന്‍ കാരണമാകുന്നതായി തെളിഞ്ഞു.

ഒപ്പം ട്രൈഗ്ലിസറൈഡ് അളവ് ഉയരാനും ഉറക്കക്കുറവ് കാരണമാകും. ശരീരത്തിന് കൃത്യമായി ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ട്രൈഗ്ലിസറൈഡ് അളവില്‍ വര്‍ധിക്കുന്നത്. അമേരിക്കന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ഗവേഷണത്തിന്റെ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് ഗ്രൂപ്പ് എലികളില്‍ ഈ പരീക്ഷണം നടത്തി. ഒരു ഗ്രൂപ്പിനെ രാത്രി ഉറങ്ങാന്‍ അനുവദിക്കാതെയും രണ്ടാം ഗ്രൂപ്പിന്റെ ഉറക്കം തടസ്സപെടുത്താതെയും പരീക്ഷിച്ചു. ഉയര്‍ന്ന കലോറി കൊഴുപ്പ് അടങ്ങിയ ഭക്ഷണവും പഞ്ചസാര കലര്‍ത്തിയ വെള്ളവും രണ്ട് ഗ്രൂപ്പ് എലികള്‍ക്കും നല്‍കിയിരുന്നു. ശാരീരിക ചലനങ്ങള്‍ക്കും അധികം സാഹചര്യമൊരുക്കാതെയായിരുന്നു ഗവേഷണം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: