പെന്‍ഷന്‍ സീസണ്‍ കഴിയുന്നു.

സെപ്തംബര് ഒക്ടോബര് മാസങ്ങളെ പെന്‍ഷന്‍ സീസണ്‍ എന്നാണ് ഐറിഷ് ഫിനാന്‍സ് വൃത്തങ്ങളില്‍ അറിയപ്പെടുന്നത്.ഒക്ടോബര് വരെ ഫയല്‍ ചെയ്യുന്ന എല്ലാ പെന്‍ഷന്‍ ചിലവുകള്‍ക്കും ടാക്‌സ് ക്രെഡിറ്റ് ലഭിക്കാനുള്ള സമയം ആയതിനാല്‍ ആണ് ഈ സമയം ഈ പേരില്‍ അറിയപ്പെടുന്നത്. പെന്‍ഷന്‍ അടക്കുന്നതിലൂടെ ടാക്‌സ് ലാഭിക്കുന്ന ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.

45 വയസ്സുള്ള €80,000 വാര്‍ഷിക വരുമാനം ലഭിക്കുന്ന IT കോണ്‍ട്രാക്ടര്‍ക്ക് (Self Employed ) പെന്ഷനിലേക്കു 25 % വരെ നിക്ഷേപിക്കാന്‍ റവന്യൂ നിയമപ്രകാരം സാധിക്കും. ഇതിനര്‍ത്ഥം അവര്‍ക്കു €20 ,000 വരെ പെന്‍ഷനില്‍ ഇടാം. ഇവര്‍ ഹയര്‍ ടാക്‌സ് 40 % ത്തില്‍ അടക്കുന്നതിലനാല്‍ അത്ര തന്നെ, അതായതു 8000 യൂറൊ റവ്യന്യൂ വില്‍ നിന്ന് ടാക്‌സ് ബാക്ക് അവര്‍ക്കു ലഭിക്കുന്നതാണ്.പ്രൈവറ്റ് സെക്ടറില്‍ ജോലി ചെയ്യുന്ന physiotherapist നു വാര്‍ഷിക വരുമാനമായി €60000 കിട്ടുന്നു. ജോലിയിലെ പെന്‍ഷന്‍ സ്‌ക്കിമില്‍ ചേര്‍ന്നതിലൂടെ ഇയാള്‍ മൊത്ത വരുമാനത്തിന്റെ 3 % വാര്‍ഷിക പെന്‍ഷന്‍ ആയി അടക്കുന്നു. ഇയാളുടെ എംപ്ലോയര്‍ 5 % അവരുടെ ഷെയര്‍ ആയി ഇടുന്നു. 41 വയസ്സുള്ള ഇയാള്‍ക്ക് revenue നിയമ പ്രകാരം €15000 യൂറോ വരെ പെന്‍ഷനില്‍ നിക്ഷേപിക്കാം. ഇവിടെ 3 % മാത്രം നേരത്തെ ഇയാള്‍ ഇട്ടിരിക്കുന്നത് കൊണ്ട് ബാക്കി €13200 യൂറോ വരെ പ്രൈവറ്റ് പെന്‍ഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആയി ഇട്ടു ടാക്‌സ് ലഭിക്കാവുന്നതു ആണ്.

PAYE സ്‌കീമിലും എക്‌സിക്യൂട്ടീവ് പെന്‍ഷന്‍ പ്ലാനില്‍ ഉള്ളവര്‍ക്കും ഈ രീതിയില്‍ തന്നെ ടാക്‌സ് ലഭിക്കാവുന്ന കാര്യങ്ങള്‍ ഉണ്ട്. 2022 ലേക്ക് സര്‍ക്കാര്‍ പ്ലാന്‍ ചെയ്യുന്ന ഓട്ടോ എന്റോള്‍മെന്റ് പെന്‍ഷന്‍ പ്ലാനോടൊപ്പം കൂടുതല്‍ ആളുകള്‍ റിട്ടയര്‍മെന്റ് പ്ലാനിംഗ് തുടങ്ങും എന്നാണ് കരുതുന്നത്. ഇത്തരം കാര്യങ്ങള്‍ നീട്ടി വെച്ച് വൈകിക്കുന്നതിലൂടെ പ്രായമാകുമ്പോളുള്ള ദാരിദ്രവും കൂടുകയാണ് കാണുന്നത്. സ്റ്റേറ്റ് പെന്‍ഷന്‍ ഇല്ലാതാകുന്ന, അല്ലെങ്കില്‍ കുറച്ചു പേര്‍ക്ക് മാത്രം കിട്ടുന്ന, ഒരു കാലം കൂടെ വന്നേക്കാം എന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നുമുണ്ട്.പേര്‍സണല്‍ പെന്‍ഷന്‍ പ്ലാനുകള്‍ വളരെ ഫ്‌ലെക്‌സിബിലിറ്റി ഉള്ള ഒരു ഇന്‍വെസ്റ്റ്‌മെന്റ് ആണ്. ഇതിലൂടെ നിലവിലുള്ള പെന്‍ഷനുകള്‍ ടോപ് അപ്പ് ചെയ്യുവാനും കഴിയും. നിലവില്‍ ഡയറക്റ്റ് ബെനിഫിറ് സ്‌ക്കീമുകളില്‍ (സര്‍ക്കാര്‍ ജോലികള്‍ ) ഉള്ളവര്‍ക്ക് AVC പ്ലാനുകളിലൂടെ ഇത്തരം പെന്‍ഷന്‍ ഇന്‍വെസ്‌റ്‌മെന്റുകള്‍ നടത്താന്‍ പറ്റും.

കൂടുതല്‍ വിവരങ്ങള്‍ക്കായി അയര്‍ലണ്ടിലെ പ്രമുഖ ഇന്‍ഷുറന്‍സ് / പെന്‍ഷന്‍സ് സ്ഥാപനമായ ഐറിഷ് ഇന്‍ഷുറന്‍സിലെ ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ Joseph Ritesh QFA യുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 0873219098 or മെയില്‍ ഐഡി : joseph@irishinsurance.ie

Share this news

Leave a Reply

%d bloggers like this: