വാര്‍ദ്ധക്യകാല പരിചരണം; ഇന്ത്യയിലും പ്രചാരം നേടി ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍

ഉയരുന്ന ജീവിത ദൈര്‍ഘ്യം, ആശുപത്രി ബില്ലുകള്‍, പ്രത്യേക പരിചരണം എന്നിങ്ങനെ ഒരു മനുഷ്യന്റെ വാര്‍ദ്ധക്യകാലത്തെ പരിചരണം ചെലവേറിയതാകുകയാണ്. ഈ സാഹചര്യം, ഹോം ഹെല്‍ത്ത് കെയര്‍ സേവനങ്ങളുടെ ആവശ്യകതയെ പ്രോത്സാഹിപ്പിക്കുകയാണിന്ന്. 2014-ല്‍ ഈ മേഖല സൃഷ്ടിച്ചെടുത്ത 13,000 കോടി രൂപയുടെ വളര്‍ച്ച 2020-ഓടെ 40,000കോടി രൂപയില്‍ എത്തിനില്‍ക്കുമെന്നാണ് കണക്ക്. നിരവധി ആശുപത്രികളും സംഘടനകളും ഹോം കെയര്‍ സേവനങ്ങളുമായി രംഗത്തുണ്ട്. പതിവ് ആശുപത്രി ചെലവുകളില്‍ നിന്നും 20-50% ചെലവ് ചുരുക്കലാണ് നേട്ടം. വാര്‍ദ്ധക്യകാല പരിചാരണ പാക്കേജുകളോട് മികച്ച പ്രതികരണങ്ങളും ലഭ്യമാകുന്നുണ്ട്.

പുതിയകാല സാമൂഹിക നിലവാരത്തിനും സാമ്പത്തിക സുരക്ഷയ്ക്കും അനുസരിച്ച് ഹോം കെയര്‍ സേവനങ്ങള്‍ ഇന്ത്യയില്‍ നേട്ടം കൊയ്യുന്നുണ്ട്. രോഗി വീട്ടില്‍ തുടരുന്നതിന്നാലും പരിചരണം ആശുപത്രിയില്‍ അല്ലാത്തതിനാലും 30% സാമ്പത്തിക നേട്ടം ഉറപ്പാണ്. ചെലവുകള്‍ക്കപ്പുറത്തേക്ക് വ്യക്തിഗത ശ്രദ്ധയും പരിചരണവും ലഭിക്കുമെന്നതും വീടിന്റെ അന്തരീക്ഷം രോഗിക്ക് ഗുണം ചെയ്യുമെന്നതും ഈ സേവനങ്ങളുടെ പ്രത്യേകതയാണ്.

ആശുപത്രികള്‍ കൊള്ളലാഭം നേടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യവും ഈ പദ്ധതികളിലൂടെ നടപ്പാക്കുന്നുണ്ട്. അതേസമയം, യോഗ്യതയില്ലാത്ത ഡോക്ടര്‍മാര്‍ ഉള്‍പ്പടെ വിപണി സാധ്യത മുന്നില്‍കണ്ട് ഈ രംഗത്തേക്ക് ഇറങ്ങുന്നതും ദോഷം ചെയ്യുന്നുണ്ട്. ഹെല്‍ത്ത് കെയര്‍ പദ്ധതികളുടെ ലൈസന്‍സും പ്രവര്‍ത്തന സുതാര്യതയും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്ന പക്ഷം, ആരോഗ്യരംഗത്ത് രാജ്യം കണ്ട മികച്ചവിപ്ലവമാകും ഇത്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: