നിലപാട് മയപ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍; ബ്രക്‌സിറ്റ് ഡീലുണ്ടാക്കാന്‍ തീവ്ര ശ്രമം

വെല്ലുവിളികളും, അനിശ്ചിതത്വങ്ങളും നിറഞ്ഞ ആഴ്ചകള്‍ക്കു ശേഷം യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തുറന്ന ചര്‍ച്ചയിലേക്ക് ബ്രക്‌സിറ്റ് വിഷയത്തില്‍ യൂണിയന്‍ നിലപാട് മയപ്പെടുത്തിയത് ഡീലിന് അനുകൂല അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം ബ്രക്‌സിറ്റ് കരാറിലൊപ്പിടാമെന്ന പ്രതീക്ഷയിലാണ് തെരേസ മേ. പാര്‍ട്ടിയിലും സര്‍ക്കാരിലും ഒറ്റപ്പെടുന്ന അവസ്ഥയിലാണ് തെരേസ മേയ്ക്ക് ആശ്വാസമായി ഇപ്പോഴത്തെ സ്ഥിതിഗതികള്‍ . ബ്രക്‌സിറ്റ് ഡീല്‍ അടുത്തെത്തിയെന്നാണ് യൂറോപ്യന്‍ യൂണിയന്റെ ചീഫ് നെഗോഷ്യേറ്ററായ മൈക്കല്‍ ബാര്‍ണിയറുടെ ടീം യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി നിര്‍ണായകമായ ബ്രക്‌സിറ്റ് യോഗം നടക്കാനിരിക്കവെയാണ് … Read more