Wednesday, May 27, 2020

ഒന്നാം ലോക മഹായുദ്ധം അവസാനിച്ചിട്ട് ഒരു നൂറ്റാണ്ട്; തിരിഞ്ഞുനോക്കുമ്പോള്‍…..

Updated on 19-11-2018 at 8:37 am

Share this news

ഒന്നാം ലോക മഹായുദ്ധത്തിന്റെ പരിസമാപ്തിക്ക് കഴിഞ്ഞ നവംബര്‍ 11ന് ഒരു നൂറ്റാണ്ട് തികഞ്ഞിരിക്കുന്നു. യുദ്ധത്തിന്റെ അനന്തര ഫലങ്ങളെ കുറിച്ച് ലോകം ഇതുവരെ ചര്‍ച്ച ചെയ്ത് തീര്‍ന്നിട്ടില്ല. മുപ്പതോളം രാജ്യങ്ങളില്‍നിന്നായി 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടു. ലോകംകണ്ട ഏറ്റവും ക്രൂരമായ യുദ്ധമായാണ് ഇതു വിലയിരുത്തപ്പെടുന്നത് ആദ്യത്തേതില്‍ നിന്നും അതിവിനാശകരമായ രണ്ടാം ലോകയുദ്ധവും ഇതിനിടെ വിനാശം വിതച്ചു. ആദ്യത്തെ ലോകയുദ്ധത്തില്‍ ജീവത്യാഗം ചെയ്തവരുടെയും പരിക്കേറ്റവരുടെയും സ്മാരകമായി നിര്‍മിച്ചിട്ടുള്ള പാരിസിലെ ‘സ്റ്റാച്ചു ഓഫ് അണ്‍നോണ്‍ സോള്‍ജിയര്‍’ സ്തൂപത്തില്‍ ലോകനേതാക്കളടക്കം ആയിരങ്ങളാണ് ഇപ്പോള്‍ ആദരവുകളര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നുകൊണ്ടിക്കുന്നത്.

യൂറോപ്പ് കേന്ദ്രമാക്കി 1914 ജൂലൈ 28 മുതല്‍ 1918 നവംബര്‍ 11 വരെ നടന്ന ലോക യുദ്ധത്തെയാണ് ഒന്നാം ലോകമഹായുദ്ധം എന്നു പറയുന്നത്. 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു. യുദ്ധത്തിലേര്‍പ്പെട്ട രാജ്യങ്ങളുടെ സാങ്കേതികവും വ്യാവസായികവുമായ വളര്‍ച്ചയും രാഷ്ട്രിയ ഇടപെടലുകളും യുദ്ധത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. ലോകം കണ്ട ഏറ്റവും ക്രുരമായ യുദ്ധങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഈ യുദ്ധം പങ്കെടുത്ത രാജ്യങ്ങളില്‍ വിപ്ലവങ്ങള്‍ ഉള്‍പ്പെടെ വളരെ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും വഴിവച്ചു. ലോകത്തിലെ എല്ലാ സാമ്പത്തിക ശക്തികളും യുദ്ധത്തിന്റെ രണ്ടു വിരുദ്ധ ചേരികളിലുമായി സ്ഥാനം പിടിച്ചു.

ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജര്‍മ്മനി, ബള്‍ഗേറിയ, ഓട്ടോമന്‍ സാമ്രാജ്യം എന്നിവ ചേര്‍ന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. മൂന്നാം മുന്നണിയില്‍ ഉള്‍പെട്ടിരുന്ന ഇറ്റലി കേന്ദ്രിയ ശക്തികളോടു ചേരാതെ സംഖ്യ കക്ഷികളോടു ചേര്‍ന്നു. പിന്നിട് സംഖ്യ കക്ഷികള്‍ പുനക്രമീകരിക്കപ്പെടുകയും യുദ്ധം പുരോഗമിക്കുന്നതിനനുസരിച്ച് കുടുതല്‍ രാജ്യങ്ങള്‍ അംഗങ്ങളാവുകയും ചെയ്തു. ഇറ്റലി, ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സംഖ്യകക്ഷികളോടും ഓട്ടോമന്‍ ചക്രവര്‍ത്തിയും ബല്‍ഗരിയയും കേന്ദ്രിയ ശക്തികളോടും ചേര്‍ന്നു. 60 ദശലക്ഷം യൂറോപ്യന്മാര്‍ ഉള്‍പ്പെടെ 70 ദശലക്ഷം സൈനിക ഉദ്യോഗസ്ഥരാണ്, ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളില്‍ ഒന്നായ ഇതില്‍ ഒന്നിച്ചു ചേര്‍ക്കപ്പെട്ടത്. ഓസ്ട്രിയ-ഹംഗറിയുടെ ഫെര്‍ഡിനാന്‍ഡും കിരിടവകാശിയുമായ സരാജെവോയിലെ യുഗോസ്ലാവിയാന്‍ ദേശീയതാവാദിയായ ഗവരില്ലോ പ്രിന്‍സിപ്പിനാല്‍ കൊല ചെയ്യപ്പെട്ടതാണ് യുദ്ധത്തിനു മൂലകാരണം.

ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്നസഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജര്‍മ്മനി, ബള്‍ഗേറിയ, ഓട്ടോമന്‍ സാമ്രാജ്യം എന്നിവ ചേര്‍ന്നകേന്ദ്രീയശക്തികളുമായിരുന്നുയുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. വെഴ്‌സായ് ഉടമ്പടി ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു. ലോകഭൂപടത്തിലെ നാലു പ്രധാന സാമ്രാജ്യങ്ങളുടെ ശിഥീലികരണത്തിന് ഈ യുദ്ധം കാരണമായി. ഓസ്ട്രിയ-ഹംഗറി, ജര്‍മ്മനി, ഓട്ടോമന്‍, റഷ്യ എന്നീ സാമ്രാജ്യങ്ങളാണ് തകര്‍ച്ച നേരിട്ടത്. ജര്‍മ്മനിയുടെ സ്വാധീനം അതിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങി. ചെക്കോസ്ലൊവാക്യ, യൂഗോസ്ലാവിയ, പോളണ്ട് എന്നിങ്ങനെ പുതിയ രാജ്യങ്ങള്‍ പിറവിയെടുക്കുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു.

ബാള്‍ക്കന്‍ പ്രതിസന്ധിക്കു ശേഷം ഓസ്ട്രിയയ്ക്കും സെര്‍ബിയയ്ക്കുമിടയില്‍ നിലനിന്ന സംഘര്‍ഷാവസ്ഥയാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം. ഓസ്ട്രിയന്‍ കിരീടാവകാശിയായിരുന്ന ആര്‍ച്ച്ഡ്യൂക്ക് ഫ്രാന്‍സിസ് ഫെര്‍ഡിനാന്‍ഡിനെയും ഭാര്യയെയും ഗാവ്രിലോ പ്രിന്‍സിപ് എന്നയാള്‍ ബോസ്‌നിയയിലെ സരാജെവോയില്‍ വച്ച് 1914 ജൂണ്‍ 28-നു വെടിവച്ചുകൊന്നു. ഓസ്ട്രിയയില്‍ നിന്നും ബോസ്‌നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന യങ്ങ് ബോസ്‌നിയ എന്ന സംഘടനയിലെ അംഗമായിരുന്നു ഗാവ്രിലോ. ആര്‍ച്ച്ഡ്യൂക്ക് ഫെര്‍ഡിനാന്‍ഡിന്റെ കൊലപാതകത്തില്‍ സെര്‍ബിയയ്ക്കും പങ്കുണ്ടെന്നാരോപിച്ച് 1914 ജൂലൈ 28-ന് ഓസ്ട്രിയ സെര്‍ബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് ഇരുപക്ഷത്തുമായി രാജ്യങ്ങള്‍ അണിനിരന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യക്ഷകാരണം മാത്രമായിരുന്നു ഇത്. യുദ്ധത്തിനു പരോക്ഷ കാരണമായ ഒട്ടേറെ സംഭവങ്ങള്‍ വേറെയുണ്ട്.

നെപ്പോളിയന്‍ കാലഘട്ടത്തിലെ യുദ്ധങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ദേശീയതാ പ്രസ്ഥാനങ്ങളും രൂപം നല്‍കിയ ലോകക്രമം ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അപ്രസക്തമായി. യുദ്ധവും അതിന്റെ അനന്തരഫലങ്ങളും മറ്റൊരു ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. ആരാലും അറിയപ്പെടാതെ ജീവത്യാഗം ചെയ്ത പടയാളികളില്‍ ഭൂരിപക്ഷം ആളുകളും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്നാണെന്നുള്ളതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ബ്രിട്ടനും ഫാന്‍സിനും വേണ്ടി പോരാടാന്‍ ഇവിടെ നിന്ന് 15 ലക്ഷത്തിലധികം വരുന്ന കാലാള്‍പ്പടയെയാണ് കൊളോണിയല്‍ മേധാവികള്‍ അയച്ചത്. സൈന്യത്തിലെ വെറും ശിപായികള്‍ മാത്രമായിരുന്ന ഇന്ത്യക്കാര്‍ യുദ്ധരംഗത്ത് മുന്‍നിരയില്‍ നിന്ന് അടരാടിയപ്പോള്‍ പിന്നണിയില്‍ ഇരുന്ന ബ്രിട്ടണിന്റെയും ഫ്രാന്‍സിന്റെയും സൈനിക മേധാവികള്‍ക്കും ഓഫീസര്‍മാര്‍ക്കും കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ ശിപായിമാര്‍ക്കാണ് ഇക്കാലയളവില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഓട്ടോമന്‍ തുര്‍ക്കിയും ഓസ്ട്രിയന്‍ സാമ്രാജ്യവും പ്രഷ്യയുമൊന്നും ഇന്ത്യക്കാര്‍ക്ക് ഒരിക്കലും ശത്രുവായിരുന്നില്ലങ്കില്‍ കൂടി അവര്‍ക്കെതിരെ മുന്നണിയില്‍ അടരാടാന്‍ നിയോഗിക്കപ്പെട്ടത് ഇന്ത്യക്കാരായിരുന്നുവെന്ന് ചരിത്രം പറയുന്നു.

ലോകത്തെ സാമ്പത്തിക-സാംസ്‌കാരിക-വ്യവസായ രംഗങ്ങളെയെല്ലാം കടുത്ത മുരടിപ്പിലേക്കാണ് ഈ യുദ്ധം കടത്തി വിട്ടത്. ഒന്നാം ലോകയുദ്ധത്തിന്റെ ഉല്‍പ്പന്നമായിരുന്നു ‘സര്‍വ്വ രാഷ്ട്ര സംഘന’ (ലീഗ് ഓഫ് നേഷന്‍സ്). എന്നാല്‍ സര്‍വ രാഷ്ട്ര സംഘടനയില്‍ അമേരിക്ക ഒരിക്കലും അംഗത്വം എടുത്തില്ല. ജനീവ ആസ്ഥാനമായ സംഘടനയില്‍ സ്റ്റാലിന്റെ സോവിയറ്റ് യൂണിയന്‍ ചേര്‍ന്നതാകട്ടെ വളരെ വൈകിയും. പരാജിത രാജ്യമായ ജര്‍മനിയെ വെട്ടിമുറിച്ച് വിജയികള്‍ക്കായി വീതം വെച്ചത് ജര്‍മന്‍ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. അങ്ങനെയുള്ള സാഹചര്യത്തില്‍ ഹിറ്റ്ലറിന് തന്റെ ‘അതിതീവ്ര ദേശീയവാദം’ (നാസിസം) പ്രചരിപ്പിക്കാനും വിജയിപ്പിക്കാനും സുവര്‍ണ്ണാവസരം ലഭിച്ചു. ഇറ്റലിയുടെ മുസോളനിയുടെ ഫാസിസ്റ്റ് കക്ഷിയുടെ വളര്‍ച്ച തടയാനും ലീഗിന് സാധിച്ചില്ല. ഇതെല്ലാം കൂടി ലീഗിനെ ഒരു പരാജയമാക്കുകയും രണ്ടാം ലോക മഹായുദ്ധം 1939 ല്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

ഇന്നത്തെ ലോകക്രമത്തിലും ലോക സമാധാനത്തിന്റെ കാവലിനും സുരക്ഷയ്ക്കുമായി ഇന്ത്യക്കാര്‍ സ്തുത്യര്‍ഹമായ സേവനമാണ് വഹിക്കുന്നത്. ലീഗ് ഓഫ് നേഷന്‍സിന്റെ പിന്തുടര്‍ച്ചാവകാശിയായ യുഎന്‍ഒയുടെ പൊലീസ് സംവിധാനത്തിലേക്കും ഏറ്റവും അധികം മനുഷ്യവിഭവ ശേഷി നല്‍കി വരുന്ന മൂന്നാമത്തെ രാഷ്ട്രം ഇന്ത്യയാണ്. ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത് തിരിച്ച് വന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ ഭടന്‍മാര്‍ തങ്ങളുടെ സൈനിക പരിശീലന കാലത്തെ അറിവുകള്‍ സ്വാതന്ത്ര്യ സമരത്തിനായി ഉപയോഗപ്പെടുത്തിയത് മാത്രമാണ് നമുക്കുണ്ടായ നേട്ടം.

ഒന്നാം ലോക മഹായുദ്ധം അവസാനിച്ചിട്ട് ഒരു നൂറ്റാണ്ട് തികയുമ്പോഴും യുദ്ധം വിതച്ച ദുരിതങ്ങള്‍ അവസാനിക്കുന്നില്ല. യുദ്ധത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്ന പ്രവര്‍ത്തിയിലാണ് ഫ്രാന്‍സിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇത് പൂര്‍ത്തിയാക്കാന്‍ ഇനി ഒരു നൂറ്റാണ്ടുകൂടി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. യുദ്ധക്കളത്തില്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഇന്നും നശിക്കാതെ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്.

 

 

 

എ എം

comments


 

Other news in this section
WhatsApp chat