ഒരു കപ്പ് കാപ്പി നല്‍കുന്ന ആരോഗ്യം അത്ര ചെറുതല്ല

നമ്മുടെ പ്രഭാത ഭക്ഷണത്തിനൊപ്പം ദിവസം മുഴുവന്‍ നമ്മെ ഉന്മേഷവാന്മാരായി നിര്‍ത്തുന്നതില്‍ കാപ്പി ചെലുത്തുന്ന സ്വാധീനം ചെറുതല്ല. നിരവധി ആരോഗ്യ ആനുകൂല്യങ്ങളാണ് കാപ്പി പ്രദാനം ചെയ്യുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ നമ്മുടെ ഊര്‍ജസ്വലത മെച്ചപ്പെടുത്തുന്നു. ഹ്രസ്വകാല ഓര്‍മയ്ക്ക് കാരണമാകുമെന്ന് പറയുമ്പോഴും തലച്ചോറില്‍ ദീര്‍ഘകാല സംരക്ഷണ ഫലങ്ങള്‍ ഉണ്ടാക്കാന്‍ കാപ്പിക്കാകുന്നുണ്ടെന്ന നിഗമനത്തിലാണ് ഗവേഷകരിപ്പോള്‍.

ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് എന്നിവയ്ക്കുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ കാപ്പി കുടിക്കുന്നതിലൂടെ സാധിക്കുമെന്ന് മുന്‍പേ നടന്ന പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ട് കാപ്പിക്കിത്ര ഗുണങ്ങള്‍ എന്നതിനെ കുറിച്ചുള്ള സംശയത്തിന്റെ മറുപടിയിലാണ് ഇപ്പോള്‍ ഗവേഷകര്‍ ചെന്നെത്തിയിരിക്കുന്നത്.

റൂട്ട്ഗേഴ്സ് റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ സ്‌ക്കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകര്‍ എയ്കോസനോയില്‍-5-ഹൈഡ്രൈാക്സിട്രിപ്റ്റമൈഡ് (ഇഎച്ച്ടി) എന്ന ഒരു ഫാറ്റി ആസിഡ് കാപ്പിക്കുരുക്കളില്‍ കണ്ടെത്തിയിരുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ രോഗങ്ങളില്‍ നിന്നും ഈ പദാര്‍ത്ഥം തലച്ചോറിനെ സംരക്ഷിക്കുന്നുണ്ടെന്ന കണ്ടെത്തലിലാണ് ഗവേഷകര്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് പ്രിസീഡിംഗ്സ് ഓഫ് ദി നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ രോഗങ്ങളുമായി ബന്ധപ്പെട്ട ദോഷകരമായ പ്രോട്ടീനുകളുടെ ശേഖരണത്തെ തടയുന്നതിന് സഹായിക്കുന്ന ഉല്‍പ്രേരകം വര്‍ധിപ്പിക്കുന്നതിന് കഫീനിന്റെയും എഎച്ച്ടിയുടെയും സംയോജനം മൂലം സാധ്യമാകുന്നു. ഇഎച്ച്ടിയും കഫിനും മാത്രമല്ല കാപ്പിയിലെ സംരക്ഷിത സംയുക്തങ്ങള്‍. വറുത്തെടുത്ത കറുത്ത കാപ്പിക്കുരുക്കള്‍ കൊണ്ടുള്ള ഓരോ കപ്പ് കാപ്പിയിലും പ്രട്ടക്റ്റീവ് സംയുക്തങ്ങള്‍ കൂടുതലുണ്ടെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. അതിനാല്‍ തന്നെ ഒരു കപ്പ് കാപ്പി നല്‍കുന്ന ആരോഗ്യം അത്ര ചെറുതല്ല.

 

 

എ എം

Share this news

Leave a Reply

%d bloggers like this: