കേരള നാദം-2018 പ്രകാശനം ചെയ്തു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മലയാള സാഹിത്യ രംഗത്തെ നിറസാന്നിധ്യമായ കേരള നാദത്തിന്റെ 2018 പതിപ്പ് പ്രകാശനം ചെയ്തു. ടൂഗാബി സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിയുക്ത സെവന്‍ ഹില്‍സ് മണ്ഡലം സ്ഥാനാര്‍ത്ഥി ദുര്‍ഗ ഓവന്‍ ആദ്യ പ്രതി പത്രാധിപസമിതി അംഗം ടി.സി.ജോര്‍ ജിന് നല്‍കികൊണ്ട് പ്രകാശനം നിര്‍ വ്വഹിച്ചു. ചടങ്ങില്‍ മുഖ്യ പത്രാധിപര്‍ ജേക്കബ് തോമസ് സ്വാഗതം പറഞ്ഞു.

പ്രകാശനത്തോടനുബന്ധിച്ച് നടന്ന ‘മതങ്ങളിലും വിശ്വാസ സമൂഹങ്ങളിലും സ്ത്രീ പുരുഷ സമത്ത്വം നിലനില്‍ ക്കുന്നുവോ’ എന്ന വിഷയത്തെ അധികരിച്ചുള്ള സം വാദത്തില്‍ സരസ്വതി ശശി, സുഹറ ഫൈസല്‍ , അന്നന്ദ് ആന്റണി, ഷൈന്‍ ഓസ് എന്നിവര്‍ വിഷയാവതാരകരായി. സന്തോഷ് ജോസഫ് മോഡറേറ്റര്‍ ആയിരുന്നു.

മലയാളി എഴുത്തുകാരുടെ മലയാളത്തിലും ,ഇം ഗ്ലീഷിലുമുള്ള രചനകള്‍ പ്രസിദ്ധപ്പെടുത്തിവരുന്ന കേരളനാദം കഴിഞ്ഞ 17 വര്‍ ഷമായി സിഡ്‌നിയില്‍ നിന്ന് പ്രസിദ്ധീകരിച്ച് വരുന്നു. സാഹിത്യ സ്‌നേഹികള്‍ ക്ക് തീര്‍ ത്തും സൗജന്യമായി വിതരണം ചെയ്യുന്ന കേരള നാദത്തില്‍ ഓസ്‌ട്രേലിയയിലെ എഴുത്തുകാര്‍ക്കു പുറമേ മലയാളത്തിലെ പ്രശസ്തരായ സക്കറിയ, എം .എന്‍ .കാരശ്ശേരി, ഷൈനി ബെന്ചമിന്‍ എന്നിവരുടെ രചനകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

സിഡ്‌നി സാഹിത്യ വേദിയും , കേരള നാദവും സം യുക്തമായി നടത്തിയ പ്രകാശന ചടങ്ങില്‍ കേരളനാദം -2018 പതിപ്പിലെ എഴുത്തുകാര്‍ ക്കുള്ള കോപ്പികള്‍ ചടങ്ങില്‍ വിതരണം ചെയ്തു. സിഡ്‌നി സാഹിത്യ വേദി സെക്രട്ടറി ലീന മേഴ്‌സി നന്ദി പറഞ്ഞു.

 

 

വാര്‍ത്ത: ഷിനോജ് കല്ല്യാടന്‍

Share this news

Leave a Reply

%d bloggers like this: