സംവിധായകന് ലെനിന് രാജേന്ദ്രന് അന്തരിച്ചു; ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്ത്യം
ചെന്നൈ: ചലച്ചിത്ര സംവിധായകനും ഇടത് സഹയാത്രികനുമായ ലെനിന് രാജേന്ദ്രന്(67) അന്തരിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലായിരുന്നു മരണം. മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലത്തായിരുന്നു ലെനിന് രാജേന്ദ്രന്റെ ജനനം. ഭാര്യ:ഡോ.രമണി , മക്കള്‍: പാര്‍വതി, ഗൗതമന്. 1992 ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1996 ല്‍ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലെനിന് രാജേന്ദ്രന്റെ കുലം … Read more