അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണം നിങ്ങള്‍ കൂടുതലായി കഴിക്കുന്നുണ്ടോ ? സൂക്ഷിക്കുക അപകടം പിന്നാലെയുണ്ട്



അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്നറിയപ്പെടുന്ന ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത്ആരോഗ്യ പ്രശ്നങ്ങളും ചിലപ്പോള്‍ വളരെപ്പെട്ടന്നുള്ള മരണത്തിനും കാരണമാകുമെന്ന് ഗവേഷകര്‍. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്തെന്നാല്‍ ഒന്നിലധികം വ്യാവസായിക പ്രക്രിയകളിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളാണ് ഈ വിഭാഗത്തില്‍ വരുന്നത്.

ഫ്രാന്‍സില്‍ ആണ് ഈ പഠനം നടന്നത്. അധികം പഞ്ചസാര, ഉപ്പ്, മറ്റ് രാസപദാര്‍ഥങ്ങള്‍ എന്നിവയാണ് ആരോഗ്യം നശിപ്പിക്കുന്നത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധപ്പെടുത്തുന്ന ജാമ ഇന്റര്‍നാഷണല്‍ മെഡിസന്‍ എന്ന ജേണലിലാണ് ഇത് സംബന്ധിച്ച് പരാമര്‍ശമുള്ളത്.

ടൈപ്പ് -2 പ്രമേഹം , പൊണ്ണത്തടി തുടങ്ങിയവയ്ക്കും ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കാരണമാവുമെന്ന് പഠനത്തില്‍ കണ്ടെത്തി.ഒരു കൂട്ടം ശാസ്ത്രഞ്ജര്‍ നാല്‍പത്തിനാലായിരത്തിലധികം മധ്യവയ്‌സകരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. എട്ടു വര്‍ഷത്തിനടുത്ത് നീണ്ടുനിന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്.

റെഡി-മേഡ് ഭക്ഷണങ്ങള്‍, ഐസ്‌ക്രീം, മിഠായികള്‍, എനര്‍ജി ബാറുകള്‍, പ്രോസസ് ചെയ്ത മാംസം, പാക്ക് ചെയ്ത സ്നാക്കുകള്‍, കുക്കി, കേക്ക്, പേസ്ട്രീസ്, ബര്‍ഗറുകള്‍, ഹോട്ട് ഡോക്സ്, റെഡി-മേഡ്സൂപ്പ്, നൂഡില്‍സ്, ഡസര്‍ട്ട് എന്നിവ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവ.



Share this news

Leave a Reply

%d bloggers like this: