Saturday, August 15, 2020

ഫാമിലി ലൈഫ് പ്രൊട്ടക്ഷന്‍ : എത്ര കവര്‍ വേണം?

Updated on 28-02-2019 at 10:50 pm

Share this news

ലൈഫ് കവര്‍ എടുക്കുമ്പോള്‍ പലരും ശ്രദ്ധ കൊടുക്കാത്ത,എന്നാല്‍ അതി പ്രധാനമായ കാര്യമാണിത്. ഓരോ മില്യണ്‍ യൂറോ ബാങ്കിലുണ്ടെങ്കില്‍ നിങ്ങള്‍ ഈ ആര്‍ട്ടിക്കിള്‍ വായിക്കേണ്ട കാര്യമില്ല. ഓരോ മാസത്തെ ശമ്പളം കൊണ്ട് മാത്രം ബില്ലുകളും മോര്‍ട്ടഗേജും അടക്കുന്ന ബഹുപൂരിപക്ഷം ആളുകള്‍ക്ക് വേണ്ടിയാണിത് എഴുതുന്നത്. താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ ലൈഫ് കവര്‍ എത്ര വേണം എന്ന് ഉറപ്പിക്കാന്‍ സഹായിക്കും.

1 . കുട്ടികളുടെ എണ്ണം അതുപോലെ പ്രായം

ഫാമിലി പ്രൊട്ടക്ഷന്‍ ഏറ്റവും അധികം വേണ്ടത് കുട്ടികള്‍ കുഞ്ഞായിരിക്കുമ്പോള്‍ ആണ്. മാതാപിതാക്കളുടെ പേരില്‍ നല്ലൊരു ലൈഫ് കവരും സീരിയസ് ഇല്‍നെസ്സ് കവറും ഉള്ളപ്പോള്‍ ആകസ്മിക മരണമോ രോഗമോ കുടുംബ സാമ്പത്തിക ഭദ്രതയെ മൊത്തമായി തകര്‍ക്കുന്നില്ല. അതുപോലെ മൂന്നോ നാലോ ചെറിയ കുട്ടികളുള്ള മാതാപിതാക്കള്‍ക്കു,കോളേജില്‍ പഠിക്കുന്ന ഒരു കുട്ടി മാത്രം ഉള്ള മാതാപിതാക്കളെക്കാള്‍ അധികം സാമ്പത്തിക സുരക്ഷ ആവശ്യമാണ്.

2 . അപ്ലിക്കേഷന്‍ നല്കുന്നയാളുടെ പ്രായം.

30 വയസ്സ് മുതല്‍ 55 വയസ്സ് വരെയുള്ളവര്‍ക്കാണ് പൊതുവെ കൂടുതല്‍ ലൈഫ് കവര്‍ വേണ്ടത്. കാരണം പല ജീവിതങ്ങള്‍ ഇവരുടെ വരുമാനത്തെ/ ജീവിതത്തെ ആശ്രയിച്ചാണ് കഴിയുന്നത്. അതെ സമയം, കുട്ടികള്‍ വലുതായി ജോലി നേടിക്കഴിഞ്ഞു , സ്വന്തം റിട്ടയര്‍മെന്റ് ആയിട്ടുള്ളവര്‍ക്ക് കുറഞ്ഞ കവര്‍ മതിയാകും. പൊതുവെ സ്വന്തം ഫ്യൂണറല്‍ ചിലവുകള്‍, ബാക്കി ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടു കൂടാതെ നടത്താനുള്ള ലൈഫ് കവര്‍ മാത്രം ഇവിടെ മതിയാകും.

3 . വാര്‍ഷിക വരുമാനം

രണ്ടു പേരും ജോലി ചെയ്തു നല്ല വരുമാനം സമ്പാദിക്കുന്ന കുടുംബങ്ങള്‍ നമ്മുടെ ഇടയില്‍ ഉണ്ട്. ഈ വരുമാനത്തിനസുരിച്ചുള്ള വീടും, ജീവിത നിലവാരവും ഇവര്‍ക്കുണ്ടാകാം. ഒരാള്‍ക്ക് മാത്രം വരുമാനമുള്ള കുറഞ്ഞ സാമ്പത്തിക അവസ്ഥ ഉള്ളവരേക്കാള്‍ മുന്‍പ് പറഞ്ഞവര്‍ക്ക് ,കൂടുതല്‍ തുകയുടെ കവര്‍ ആവശ്യമാണ്.

4 . ജോലിയിലെ ബെനിഫിറ്റുകള്‍

അയര്‍ലണ്ടിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക്, 3 മുതല്‍ 4 വരെ മടങ്ങു വാര്‍ഷിക വരുമാനം Death In Service ബെനെഫിറ് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വലിയ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍,HSE ഫണ്ടഡ് ആശുപത്രികള്‍, ബാങ്കുകള്‍ ഒക്കെ ഇങ്ങിനെയുള്ള ഒരു കവര്‍ അവരുടെ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് . എന്നാല്‍ മിക്കവാറും പ്രൈവറ്റ് സെക്ടറിലെ സ്ഥാപനങ്ങള്‍ക്ക് ഈ ബെനിഫിറ്റുകള്‍ ഇല്ല. അത് പോലെ sickness ബെനിഫിറ്റുകളും ഇവിടെ ഇല്ല എന്ന് പറയാം. ഈ സെക്ടറിലെ ജോലിക്കാര്‍ക്ക് പബ്ലിക് സെക്ടറിനേക്കാള്‍ കൂടുതല്‍ ഫാമിലി കവര്‍ വേണം.

5 . വാടകയായി താമസിക്കുന്നവര്‍.

അയര്‍ലണ്ടില്‍ മോര്‍ട്ടഗേജ് എടുത്തവര്‍ക്ക് അറിയാം മോര്‍ട്ടഗേജ് പ്രൊട്ടക്ഷന്‍ എന്ന തരം ലൈഫ് ഇന്‍ഷുറന്‍സ് എടുത്താലേ ബാങ്കുകള്‍ ലോണ്‍ റിലീസ് ചെയൂ എന്ന്. അങ്ങിനെ വീട് വാങ്ങിയ ആളുകളുടെ മരണം, ലോണ്‍ കാലഘട്ടത്തില്‍ സംഭവിച്ചാല്‍ പിന്നീട് ആ ലോണ്‍ തവണകള്‍ അടക്കേണ്ടതില്ല. അവരുടെ മോര്‍ട്ടഗേജ് ലൈഫ് കവര്‍ ഈ തുക ബാങ്കിന് നല്‍കുകയും ലോണ്‍ ക്ലോസാകുകയും ചെയ്യും. ഇതിനര്‍ത്ഥം വീട് സ്വന്തമായി ഉള്ളവര്‍ക്ക് വേണ്ട ലൈഫ് കവറിനേക്കാള്‍ വാടകയായി താമസിക്കുന്നവര്‍ക്ക് അതികം ലൈഫ് പ്രൊട്ടക്ഷന്‍ വേണം എന്നതാണ്.

6 . Inheritance Tax പ്ലാനിംഗ്

നമ്മില്‍ പലര്‍ക്കും ഈ കവര്‍ വേണ്ടിവരില്ല. പക്ഷെ ഒന്നോ രണ്ടോ മക്കളും മില്യണ്‍ അടുത്ത് സ്വത്തും ഉള്ള ചില മലയാളികള്‍ എങ്കിലും ഇവിടെ കാണാം. സെക്ഷന്‍ 72 എന്ന ലൈഫ് കവര്‍ പ്ലാനിലൂടെ നല്ലൊരു ഭാഗം സ്വത്തു മരണ ശേഷം revenue കൊണ്ട് പോകാതെ മക്കള്‍ക്കായി സൂക്ഷിക്കാം. Inheritance ടാക്‌സ് ഈ ലൈഫ് പ്ലാനില്‍ നിന്ന് അടഞ്ഞു പൊയ്‌ക്കൊള്ളും.

7 . കുടുംബത്തില്‍ പാരമ്പര്യമായി അസുഖങ്ങള്‍, ചെറുപ്രായത്തിലേ മരണങ്ങള്‍

ലൈഫ് ഇന്‍ഷുറന്‍സ്,സിക്ക്‌നെസ്സ് കവര്‍ എന്നിവ അസുഖങ്ങള്‍ ഉണ്ടായ ശേഷം കിട്ടാനുള്ള ബുദ്ധിമുട്ടു അനുഭവിച്ചവര്‍ക്കറിയാം. ഇപ്പോള്‍ അസുഖങ്ങള്‍ ഒന്നും ഇല്ലല്ലോ, പ്രായം കുറച്ചു കൂടി ആകട്ടെ എന്നിങ്ങനെ കരുതുന്നവര്‍ ആലോചിക്കാനുള്ളതും ഇതാണ്. ഒരു പക്ഷെ നിങ്ങള്‍ ഭാഗ്യവാന്മാരാകാം. അല്ലെങ്കിലോ ?

Disclosure : ലേഖകന്‍, ലൈഫ് ആന്‍ഡ് പെന്ഷന്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ആണ്. ഈ ആര്‍ട്ടിക്കിളിലെ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി സമീപിക്കുക. Joseph Ritesh QFA Phone : 085 707 4186 Email: joseph@irishinsurance.ie

comments


 

Other news in this section
WhatsApp chat