മലയാളികള്‍ക്ക് അനുഗ്രഹമായി പുതിയ നിയമം; നേഴ്‌സുമാരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഇനി വര്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല.

ഡബ്ലിന്‍: മലയാളികള്‍ക്ക് ഏറെ അനുഗ്രഹമാകുന്ന പുതിയ നിയമം ഗവണ്മെന്റ് പ്രഖ്യാപിച്ചു. വര്‍ക്ക് പെര്‍മിറ്റ് ഉള്ളവരുടെ ജീവിത പങ്കാളിക്ക് ഇനി അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്യാനാകും. അയര്‍ലണ്ടില്‍ നിലവിലുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ വിവിധ മേഖലകളില്‍ നിയമിക്കാനാണ് ഇത്തരം നീക്കത്തിലൂടെ ഗവണ്മെന്റ് തയ്യാറെടുക്കുന്നത്.

നിലവില്‍ ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റുള്ളവരുടെ ജീവിത പങ്കാളിക്ക് ജോലി ലഭിക്കണമെങ്കില്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കണമായിരുന്നു. ഒരാള്‍ മാത്രം ജോലി ചെയ്ത് ലഭിക്കുന്ന വരുമാനത്തിലൂടെ ജീവിതം കഷ്ടിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന മലയാളികള്‍ പുതിയ നിയമം ഏറെ ഉപകാരമാണ് . അയര്‍ലണ്ടില്‍ നിയമപരമായി താമസിക്കുന്ന ക്രിട്ടിക്കല്‍ വര്‍ക്ക് പെര്‍മിറ്റിലുള്ളവര്‍ തങ്ങളുടെ പെര്‍മിറ്റും ജീവിത പങ്കാളിയുടെ പാസ്‌പോര്‍ട്ട്, ഗാര്‍ഡ കാര്‍ഡ് തുടങ്ങി ആവശ്യമുള്ള രേഖകളുമായി ജീവിത പങ്കാളിക്ക് സ്റ്റാമ്പ് 1 ലഭിക്കുവാന്‍ അടുത്തുള്ള ഇമിഗ്രേഷന്‍ ഓഫീസില്‍ ബന്ധപ്പെടുവാനാണ് ഇന്ന് പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നത്.

അയര്‍ലണ്ടിലെ 700 ല്‍ പരം അമേരിക്കന്‍ കമ്പനികളെ പ്രതിനിധാനം ചെയ്യുന്ന അമേരിക്കന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പുതിയ നിയമത്തെ സ്വാഗതം ചെയ്തു.

Revised immigration arrangements for the Spouses and De Facto Partners of Critical Skills Employment Permit Holders
Frequently Asked Questions CLICK HERE

Share this news

Leave a Reply

%d bloggers like this: