യൂറോപ്പില്‍ വാടക നിരക്ക് കൂടിയ നഗരങ്ങളില്‍ ഡബ്ലിന്‍ അഞ്ചാം സ്ഥാനത്തേക്ക്

ഡബ്ലിന്‍: യൂറോപ്യന്‍ നഗരങ്ങളില്‍ ഇ.സി.എ നടത്തിയ പഠനത്തില്‍ വാടക കൂടിയ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ അഞ്ചാം സ്ഥാനത്തെത്തി. ആംസ്റ്റര്‍ഡാം, പാരീസ്, സ്റ്റോക്‌ഹോം നഗരങ്ങളെ പിന്തള്ളിയാണ് ഡബ്ലിന്‍ മുന്‍നിരയിലേക്ക് എത്തിയത്. ഡബ്ലിനില്‍ മൂന്ന് ബെഡ്‌റൂമുകള്‍ ഉള്ള വീടിന് മാസം 3406 യൂറോ ആണ് ശരാശരി വാടകയായി നല്‍കേണ്ടത്.

ലണ്ടന്‍, മോസ്‌കോ, സൂറിച്ച്, ജനീവ എന്നിവയാണ് വാടക നിരക്ക് കൂടിയ ആദ്യത്തെ നാല് നഗരങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചെലവേറിയ ലോകനഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ ഇരുപത്തിയാറാം സ്ഥാനത്താണ്. ലോകറാങ്കിങ്ങില്‍ ഏറ്റവും ചെലവ് കൂടിയ ആദ്യത്തെ 2 നഗരങ്ങള്‍ ഹോങ്കോങ്ങും, ന്യൂയോര്‍ക്കും ആണ്. അയര്‍ലണ്ടില്‍ വസ്തുവിലയില്‍ ഉണ്ടായ കുതിച്ചുചാട്ടം വാടക നിരക്കും കുത്തനെ കൂടിയെന്നാണ് ഇ.സി.എ-യുടെ കണ്ടെത്തല്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: