നൈജീരിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് നൂറിലേറെ കുട്ടികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍

ലാഗോസ്: വൈജിരിയയില്‍ മൂന്നുനില സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് നൂറിലേറെ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാന നഗരമായ ലാഗോസിലാണ് രാജ്യത്തെ നടുക്കിയ സംഭവം. രാവിലെ 10 മണിയോടെ വിദ്യാര്‍ഥികള്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരിക്കെ കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു.

നാല്പതോളം കുട്ടികളെ ഇതിനകം രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറിലേറെ പേര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരില്‍ പത്തോളം മൃതദേഹം ലഭിച്ചിട്ടുണ്ട്.

അഴിമതി വ്യാപകമായ രാജ്യത്ത് ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ പതിവ് കാഴ്ചയാണ്. കെട്ടിട നിര്‍മ്മാണത്തിലുള്‍പ്പെടെ അടിസ്ഥാന മേഖലയില്‍ നിലവാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗപ്പെടുത്തുന്നതാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് പ്രധാന കാരണം. 2016-ല്‍ ദക്ഷിണ നൈജീരിയയില്‍ ക്രിസ്ത്യന്‍ ദേവാലയ കെട്ടിടം തകര്‍ന്ന് നൂറിലേറെ പേര്‍ മരിച്ചിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: