അയര്‍ലണ്ടിലെ വിവാഹമോചന കാലാവധി കുറച്ചുകൊണ്ടുവരാന്‍ നടപടികള്‍ ആരംഭിച്ചു.

ഡബ്ലിന്‍: വിവാഹമോചനം നേടാന്‍ ദീര്‍ഘനാളത്തെ കാത്തിരുപ്പ് അവസാനിപ്പിക്കുന്ന നിയമ ഭേദഗതി മന്ത്രിസഭ ഇന്ന് ചര്‍ച്ചക്കെടുക്കും. ഐറിഷ് ഭരണഘടന അനുസരിച്ച് വിവാഹമോചനം നേടാന്‍ ദമ്പതിമാര്‍ 4 വര്‍ഷം വരെ മാറി താമസിക്കണം. ഇത് ബോധ്യപ്പെട്ടതിന് ശേഷമാണ് കോടതി വിവാഹമോചനം അനുവദിക്കുന്നത്.

ബന്ധം വേര്‍പ്പെടുത്താന്‍ ഇത്രയും നീണ്ട കാലാവധി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പൗര സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. മേയ് 24 നു നടക്കുന്ന ഹിതപരിശോധന വിജയിച്ചാല്‍ വിവാഹമോചന കാലാവധി 4 വര്‍ഷത്തില്‍ നിന്ന് 2 വര്‍ഷമാക്കി കുറയ്ക്കാനാകും. ഭരണഘടനാ ഭേദഗതിക്ക് ശേഷം പുതുക്കിയ വിവാഹമോചന നിയമം പാസാക്കും.

വിവാഹമോചന നിയമം ഭേദഗതി ചെയ്യുന്നതിന് അനുകൂല-പ്രതികൂല ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. വിവാഹബന്ധം വേര്‍പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ടതില്ല എന്ന അനുകൂല നിലപാടിനൊപ്പം തന്നെ ഈ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ വിവാഹമോചനം തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് മറ്റൊരുപക്ഷം.

ഭരണഘടന അനുശാസിക്കുന്ന നിയമമനുസരിച്ച് ബന്ധം വേര്‍പെടുത്താന്‍ ദമ്പതിമാര്‍ 4 വര്‍ഷം പിരിഞ്ഞ് ജീവിക്കേണ്ടതുണ്ട്. ഈ 4 വര്‍ഷത്തിനിടയില്‍ പരസ്പര ധാരണയില്‍ തീരുമാനം മാറ്റി ഡൈവോഴ്‌സ് പെറ്റിഷന്‍ പിന്‍വലിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. മോചനകാലാവധി 2 വര്‍ഷമാക്കി കുറക്കുന്നതോടെ വിവാഹമോചനത്തിന്റെ എണ്ണം വര്‍ധിക്കാനിടയുണ്ട്. അതോടൊപ്പം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന നിയമ ഭേദഗതിയായി ഇത് മാറാനിടയുണ്ടെന്ന ആശങ്കയും ഒരു വിഭാഗം പങ്കുവെയ്ക്കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: