ഇടുക്കിയെ വെളിച്ചത്തിലേക്ക് നയിക്കാന്‍ വീണ്ടും ടോര്‍ച്ച് ചിഹ്നത്തില്‍ ജോയ്സ് ജോര്‍ജ്

ഇടുക്കി: ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമേറുന്നു. കഴിഞ്ഞ തവണത്തേതിന് സമാനമായി ഇത്തവണയും ടോര്‍ച്ച് ചിഹ്നത്തിലാവും അദ്ദേഹം ജനവിധി തേടുക. പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരിധിയിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ശക്തമായ പ്രചാരണങ്ങളാണ് അരങ്ങേറുന്നത്. തൊടുപുഴ, മുവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളില്‍ ജോയ്സ് ജോര്‍ജിന്റെ കൂറ്റന്‍ കട്ടൗട്ടുകളും ബാനറുകളും പോസ്റ്ററുകളും ഉയര്‍ന്നു കഴിഞ്ഞു. ഇതോടൊപ്പം കഴിഞ്ഞ നാലു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന വികസന രേഖ എല്ല മണ്ഡലങ്ങളിലും വിതരണം ചെയ്തു.

‘നാട് ഉണരുന്നു നമ്മളില്‍ ഒരാള്‍ ജനപ്രതിനിധി ആയപ്പോള്‍’ എന്ന പേരില്‍ 50000 ത്തിലധികം കോപ്പിയാണ് വികസനരേഖ അച്ചടിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള വികസന രേഖ എല്ല മണ്ഡലങ്ങളിലും വിതരണം ചെയ്തു കഴിഞ്ഞു. വലിയ കട്ടൗട്ടുകള്‍ക്ക് പുറമെയാണ് ചെറിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനം പിടിച്ചിരിക്കുന്നത്.

എല്‍.ഡി. എഫ് സ്വതന്ത്രന്‍ ആയാണ് കഴിഞ്ഞ തവണയും ജോയ്സ് ജോര്‍ജ് മത്സരിച്ചത്. അന്നും വിജയക്കൊടി പാറിക്കാന്‍ ടോര്‍ച്ച് ചിഹ്നനത്തിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫിലെ ഡീന്‍ കുര്യാക്കോസിനെ 50542 വോട്ടിന്റെ ഭൂരിഭക്ഷത്തിനാണ് ജോയ്സ് ജോര്‍ജ് തോല്‍പ്പിച്ചത്. ഇത്തവണയും വമ്പിച്ച ഭൂരിപക്ഷത്തിലുള്ള ജയസാധ്യതയാണ് ജോയ്സ് ജോര്‍ജിന് ഉള്ളത്.

Share this news

Leave a Reply

%d bloggers like this: