ഓശാന തിരുനാളിനായി ഒരുങ്ങി ഡബ്ലിന്‍ സീറോ മലബാര്‍ സഭ

പീഢാസഹനത്തിനുമുമ്പായി കഴുതപ്പുറത്തേറിവന്ന യേശുവിനെ ജറുസലേം ജനത ഒലിവിന്‍ ചില്ലകള്‍ വീശിയും, ഈന്തപ്പനയോലകള്‍ വിരിച്ചും ഓശാന പാടി വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കുന്ന ഓശാനത്തിരുനാളിനായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുങ്ങി. ഡബ്ലിന്‍ സീറോമലബാര്‍ സഭയുടെ നോമ്പ്കാല ധ്യാനം താല ഫെര്‍ട്ടകെയിന്‍ ചര്‍ച്ചില്‍ ആരംഭിച്ചു. താല സെന്റ് മാര്‍ക്ക് ദേവാലയ വികാരി ഫാ. പാറ്റ് മാക് കിന്‍ലി ധ്യാനം ഉത്ഘാടനം ചെയ്തു.

റോമില്‍നിന്ന് എത്തിയ റവ. ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് OCD യാണു ധ്യാനം നയിക്കുന്നത്. ബ്രേ, ബ്ലാക്ക് റോക്ക്, താല കുര്‍ബാന സെന്ററുകള്‍ക്കൊപ്പം അയര്‍ലണ്ടിന്റെ വിവിധ ഭാഗത്തുനിന്നെത്തിയ വിശ്വാസികളും ധ്യാനത്തില്‍ സംബന്ധിച്ചു. ബിനു കെ.പി യുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശുശ്രൂഷ നയിച്ചു.

ഇന്ന് രാവിലെ 11 മണിമുതല്‍ വചന പ്രഘോഷണ ശുശ്രൂഷയും ഉച്ചയ്ക്ക്‌ശേഷമുള്ള ഓശാന തിരുകര്‍മ്മങ്ങളോടെ താല സബ് സോണിലെ ധ്യാനം സമാപിക്കും. ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ ബ്ലാഞ്ചര്‍ഡ്‌സ് ടൗണിലും, വെള്ളി, ശനി ദിവസങ്ങളില്‍ ലൂക്കനിലും ധ്യാനം നടക്കും. ഓശാന തിരുകര്‍മ്മങ്ങള്‍ ബ്യൂമൗണ്ട് ചര്‍ച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്കും, ബ്ലാഞ്ചര്‍ഡ്‌സ് ടൗണ്‍, ഹണ്ട്‌സ് ടൗണ്‍ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ദേവാലയത്തില്‍ രാവിലെ 9 മണിക്കും, ഇഞ്ചിക്കോര്‍ മേരി ഇമാക്കുലേറ്റ് ദേവാലയത്തില്‍ രാവിലെ 9 മണിക്കും, ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വൈകിട്ട് 4:30നും, ഫിബ്‌സ്‌ബൊറോ സെന്റ്. പീറ്റേഴ്‌സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്കും സോര്‍ഡ്‌സ് സെന്റ് ഫിനിയാന്‍സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്കും കുരുത്തോല വെഞ്ചരിപ്പും ഓശാന തിരുകര്‍മ്മങ്ങളും നടക്കും.

Share this news

Leave a Reply

%d bloggers like this: