ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ വിശുദ്ധ വാരാചരണത്തിനു തുടക്കമായി.

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ ഇടവക ധ്യാനത്തോടെ വിശുദ്ധ വാരാചരണത്തിനു തുടക്കമായി. പ്രശസ്ത ധ്യാനഗുരുവായ ഫാ. ജേക്കബ് മഠത്തിപ്പടിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ആരംഭിച്ച വിശുദ്ധ വാരാചരണ ഒരുക്ക ധ്യാനം ശനിയാഴ്ച ഓശാന ആഘോഷങ്ങളോടെ സമാപിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ഫാ. റോബിന്‍ തോമസ്, ഫാ.ജേക്കബ് മഠത്തിപ്പടി, ഫാ.ഷോജി എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാനയും, ഓശാന തിരുക്കര്‍മങ്ങളും, കുരുത്തോല പ്രദിക്ഷണവും തുടര്‍ന്ന് ഇടവകഅംഗങ്ങള്‍ കൊണ്ടുവന്ന ‘കൊഴുക്കോട്ട’ വിതരണവും നടന്നു.

പൗരോഹിത്യത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന സീറോ മലബാര്‍ ലിമെറിക്ക് ചര്‍ച്ച് ചാപ്ലയിന്‍ ഫാ. റോബിന്‍ തോമസിന് ഇടവക അംഗങ്ങള്‍ ആശംസകളും പ്രാര്‍ത്ഥനയും നേരുകയും,കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു.

വിശുദ്ധ വാരാചരണത്തിന്റെ സമയക്രമം.
പെസഹാ വ്യാഴം :3 PM
ദുഃഖവെള്ളി : 10 AM
ഈസ്റ്റര്‍ : Saturday 9PM (Mungret Church)

വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു മിശിഹായുടെ പീഡാനുഭവത്തിന്റെ സ്മരണ ആചരിക്കുവാനും, ജീവിതത്തില്‍ കുരിശിന്റെ വഴി സന്തോഷത്തോടെ ഏറ്റെടുക്കുവാന്‍ പ്രാപ്തരാകാനുമായി ഏവരെയും ക്ഷണിക്കുന്നതായി ഫാ.റോബിന്‍ തോമസ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: