ഇടുക്കിയില്‍ ജോയിസ് തന്നെയെന്ന് ഏഷ്യാനെറ്റ് സര്‍വേ; യു.ഡി എഫ്-ന് കേരളത്തില്‍ മുന്‍തൂക്കം; എല്‍.ഡി.എഫ് ന് വമ്പന്‍ വോട്ട് ചോര്‍ച്ച; എന്‍.ഡി.എക്ക് ഒരു സീറ്റിലും ജയസാധ്യത പ്രവചിക്കുന്നു.

ഇടുക്കി: സഭാ വോട്ടുകള്‍ക്ക് പ്രാതിനിധ്യമുള്ള ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ് ജയിക്കുമെന്നാണ് ഏഷ്യാനെറ്റ് സര്‍വ്വേ ഫലം. കഴിഞ്ഞ തവണ യുഡിഎഫിനായി കളത്തിലിറങ്ങിയ ഡീന്‍ കുര്യാക്കോസ് തന്നെയാണ് ഇത്തവണയും ജോയ്‌സ് ജോര്‍ജിന്റെ പ്രധാന എതിരാളി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജെപിയുടെ ബിജു കൃഷ്ണന്‍ പുതുമുഖമാണ്. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ജോയ്‌സ് ജോര്‍ജും ഡീന്‍ കുര്യാക്കോസും ഏറ്റുമുട്ടുമ്പോള്‍ ജയം ജോയിസിന് ഒപ്പമായിരിക്കും എന്നാണ് ഏഷ്യാനെറ്റ് സര്‍വേഫലം.

എന്നാല്‍ കേരളത്തില്‍ യു. ഡി.എഫിന് തന്നെ മുന്‍തൂക്കം ലഭിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ. 14മുതല്‍ 16 സീറ്റു വരെയാണ് യു.ഡി.എഫിന് പ്രവചിക്കുന്നത്. ഇടതു മുന്നണി മൂന്ന് – അഞ്ച് സീറ്റില്‍ ഒതുങ്ങും. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എക്ക് ഒരു സീറ്റിലും ജയസാധ്യത പ്രവചിക്കുന്നു.

യു.ഡി.എഫിന് 44% വോട്ടുവിഹിതം ലഭിക്കുമെന്ന് സര്‍വേ കണ്ടെത്തുന്നു. എല്‍.ഡി.എഫിന് 30% വോട്ടുകളും എന്‍.ഡി.എയ്ക്ക് 18% വോട്ടുകളും ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. ശബരിമല സ്ത്രീപ്രവേശനം വളരെ പ്രധാനമാണെന്ന് 51 ശതമാനം പേര്‍ കരുതുന്നു. പ്രധാനമെന്ന് 31 ശതമാനം പേര്‍ കരുതുന്നു. അത്ര പ്രധാനമല്ലെന്ന് 10 ശതമാനം പേരും അറിയില്ലെന്ന് 3 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

ജാതി തിരിച്ചുള്ള കണക്കുകളില്‍ 75 ശതമാനം ഈഴവരും ശബരിമല സ്ത്രീപ്രവേശനം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് അഭിപ്രയപ്പെടുന്നു. നായര്‍ 63%, ധീരവ 75%, എസ്.ടി 44%, എസ്.ടി 62%, ബ്രാഹ്മണര്‍ 48%, മുസ്ലിം 32%, ക്രിസ്ത്യന്‍ 49% മറ്റുള്ളവര്‍ 65% എന്നിങ്ങനെയാണ് മറ്റുള്ള സമുദായങ്ങളുടെ കണക്ക്. ആകെ 54% പേരാണ് ഈ നിലപാട് സ്വീകരിച്ചത്.

ഫെബ്രുവരി ഒന്നു മുതല്‍ ഏഴുവരെയായിരുന്നു സര്‍വേ നടത്തിയത്?. കേരളത്തില്‍ യു.ഡി.എഫിന്? 44 ശതമാനം വോട്ടാണ്? സര്‍വേ പ്രവചിക്കുന്നത്?. 30 ശതമാനം വോട്ട്? എല്‍.ഡി.എഫിന്? ലഭിക്കുമെന്നും ബി.ജെ.പി 18 ശതമാനം നേടി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും സര്‍വേ പറയുന്നു. തെക്കന്‍ കേരളത്തിലാണ് ബി.ഡി.ജെ.എസ് പിന്തുണയോടെ ബി.ജെ.പി സീറ്റ് തുറക്കുമെന്ന് പറയുന്നത്. ഇവിടെ യു.ഡി.എഫിന് 3-5 സീറ്റും എല്‍.ഡി.എഫിന് 1-3 സീറ്റാണ് പറയുന്നത്. മധ്യ കേരളത്തില്‍ 4-5 സീറ്റ് യു.ഡി.എഫിനും 0-1 സീറ്റ് എല്‍.ഡി.എഫിനും ലഭിക്കും. വടക്കന്‍ കേരളത്തില്‍ 7-8 സീറ്റ് യു.ഡി.എഫിന് ലഭിക്കും. ഇടതുമുന്നണിക്ക് 0-1 സീറ്റാണ് സാധ്യത കണക്കാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: